നൺന്റെ അടുത്ത പാര്‍ട്ടിൽ അഭിനയിക്കുന്നുണ്ടോ..!! സൈബർ ആക്രണത്തിന് വിധേയായി റാണി മണ്ഡേൽ

നൺന്റെ അടുത്ത പാര്‍ട്ടിൽ അഭിനയിക്കുന്നുണ്ടോ..!! സൈബർ ആക്രണത്തിന് വിധേയായി റാണി മണ്ഡേൽ

ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേയ്’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടി ആസ്വാകരുടെ നെഞ്ചിലേറിയ താരമാണ് റാണു മണ്ഡേല്‍.പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് റാനു പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ താരം ആരാധകര്‍ക്കിടയില്‍ പ്രസിദ്ദയായി. താരത്തെ തേടി അവസരങ്ങളും വന്നെത്തി. ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതോടെ റാണു ഒരു സെലിബ്രിറ്റിയായി.

ഇപ്പോഴിതാ താരത്തിന്റ പുതിയ മേക്കോവര്‍ സോഷ്യല്മീഡിയയില്‍ വൈറായിരുന്നു. പഴയ റാണുവല്ല ഇപ്പോഴുള്ളത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് ഈ അദ്ഭുതത്തിന് പിന്നില്‍. കാണ്‍പൂരില്‍ തുറക്കുന്ന പുതിയ മേക്കോവര്‍ സലൂണിന്റെ ഭാഗമായാണ് സന്ധ്യ റാണുവിനെ ക്ഷണിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താരത്തിന് സൈബര്‍ അറ്റാക്കും രംഗത്തെത്തി. താരത്തിന്റെ ചിത്രവും നണ്‍ എന്ന ചിത്രത്തിലേ പോസ്റ്ററും ചേര്‍ത്താണ് ട്രോള്‍ ഇറങ്ങിയത്. നണ്‍ ന്‌റെ അടുത്ത പാര്‍ട്ടില്‍ അഭിനയിക്കാന്‍ പോവുകയാണോ എന്ന തരത്തിലാണ് ട്രോളുകളില്‍ ഇറങ്ങിയത്.

CATEGORIES
TAGS

COMMENTS