നിന്നെ ഒരുപാട് മിസ് ചെയ്യും!! മീനാക്ഷിയ്ക്ക് ആശംസകൾ നൽകി അമ്മയുടെ ഹൃദയത്തിൽ തൊട്ട മുത്തം

നിന്നെ ഒരുപാട് മിസ് ചെയ്യും!! മീനാക്ഷിയ്ക്ക് ആശംസകൾ നൽകി അമ്മയുടെ ഹൃദയത്തിൽ തൊട്ട മുത്തം

മഴവില്‍ മനോരമയിലെ ജനപ്രിയ സീരിയല്‍ തട്ടിയും മുട്ടിയും സീരിയലിലെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മീനാക്ഷിയുടെത്. സീരിയല്‍ ആരംഭിച്ച നാള്‍ തൊട്ട് മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യശ്രീ പ്രഭു.

കുടുംബസദസ്സുകളുടെ ഏറെ പ്രിയങ്കരമായ സീരിയലിന് ഇപ്പോഴിതാ പുതിയൊരു വഴിതിരിവ് വന്നിരിക്കുകയാണ്. നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വിവരം ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുന്നത്.

സീരിയലില്‍ അര്‍ജുനന്റെയും മോഹനവല്ലിയുടേയും മകളായിരുന്ന മീനാക്ഷി ഇനി ഉണ്ടാകില്ലെന്നും താരം വിദേശത്തേക്ക് പോവുകയാണെന്നാണും മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു മാത്രമല്ല ഒരുപാട് മിസ്സ് ചെയ്യും എന്നും ഒരുപാട് ഇഷ്ടമായിരുന്നു എന്നും താരം കൂട്ടിചേര്‍ത്തു.

ഇരുവരുടെയും ചിത്രങ്ങള്‍ക്ക് സംശയങ്ങളുമായി നിരവധി ആളുകളാണ് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. ഇനി മീനാക്ഷി ഉണ്ടാവില്ലേ അഭിനയജീവിതം അവസാനിപ്പിച്ചോ തുടങ്ങിയ സംശയങ്ങള്‍ ആണ് ആരാധകര്‍ അറിയിക്കുന്നത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

CATEGORIES
TAGS