‘നിങ്ങൾക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം, അല്ലാതെ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്..’ – തുറന്നടിച്ച് നടൻ ബാല

‘നിങ്ങൾക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം, അല്ലാതെ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്..’ – തുറന്നടിച്ച് നടൻ ബാല

മലയാളി അല്ലെങ്കിൽ കൂടിയും മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. നിരവധി തമിഴ് സിനിമകൾ സംവിധാനം ചെയ്ത ജയകുമാറിന്റെ മകനാണ് ബാല. സിനിമ പരമ്പര്യത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ അതെ മേഖലയിൽ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. ബിഗ് ബിയിലെ മുരുഗനായും, പുതിയ മുഖത്തിലെ സുധിയായും ഒടുവിൽ ലൂസിഫറിലെ ഭദ്രനായും ഒക്കെ ബാല തിളങ്ങി.

എന്നാൽ താരത്തിന്റെ കുടുംബജീവിതം അത്ര സുഖകരമല്ലായിരുന്നു. ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ഒരു മകളും ഇരുവർക്കുമുണ്ടായിരുന്നു. 2019ലാണ് നിയമപരമായി ബന്ധം വേർപ്പെടുത്തിയെങ്കിലും അതിന് മുമ്പ് തന്നെ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ കഴിഞ്ഞ ദിവസം ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന തരത്തിൽ ഒരു വ്യാജവാർത്ത ചില ഓൺലൈൻ മാധ്യമങ്ങൾ കൊടുത്തിരുന്നു.

ഈ വ്യാജ വാർത്തകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ. ഇത്തരം വാർത്തകൾ പുറത്തുവിടുന്നവർക്ക് ലിസ്റ് വാർണിംഗ് കൊടുത്തിരിക്കുകയാണ് വിഡിയോയിൽ. ബാലയുടെ വാക്കുകൾ ഇങ്ങനെ.. ‘എന്റെ അച്ഛൻ തീരവയ്യാതെ ഇരിക്കുകയാണ് ചെന്നൈയിൽ. അവിടെ കമ്പ്ലീറ്റ് ലോക്ക് ഡൗണാണ്.

അങ്ങോട്ട് പോകണമെന്ന് ചിന്തയിലാണ് ഞാൻ ഇരിക്കുന്നത്. നീ ഇപ്പോൾ പോകണ്ടായെന്ന് എന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞു. നിന്റെ ബോഡി ഹെൽത്ത് ഉണ്ട്. ഇത്രയും യാത്ര ചെയ്തു പോയാൽ അത് കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടാക്കും അവർക്ക്. ഈ വിഷമങ്ങൾ എല്ലാം മനസ്സിൽ വച്ചിട്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. എന്റെ ആകെ ആശ്വാസം അമ്മ ഇടയ്ക്കിടെ വിളിച്ച് അവിടുത്തെ കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുന്നതാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നു. ഞാൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന്..! അതിന് ശേഷം എന്നെ ഇഷ്ടപ്പെടുന്നവരുടെ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല. അമ്മ വിളിച്ചിട്ട് എന്നെ കിട്ടിയിരുന്നില്ല. ഇത്തരം വ്യാജവാർത്തകൾ കൊടുക്കുന്നവരെ നമ്മൾ എന്ത് ചെയ്യണം? പ്രതികരിക്കണമെന്ന് ഞാൻ വിചാരിച്ചതല്ല. പക്ഷേ ഇത് തുടരാൻ പറ്റില്ല. ഇത് അവസാനത്തെ ആയിരിക്കണം.

എന്റെ ലിസ്റ് വാർണിംഗാണ്. എന്നോട് എന്റെ ഫാൻസും സുഹൃത്തുക്കളും വച്ചിരിക്കുന്ന ഈ സ്നേഹം ഒരു ബിസിനസ് ആക്കി പണം ഉണ്ടാക്കാനും പ്രശസ്‌തി ഉണ്ടാക്കാനും ശ്രമിച്ചാൽ ഞാൻ പ്രതികരിക്കും. 10 വർഷം മുമ്പ് ഒരു ഷോ വന്നു. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, ആ ഷോ കണ്ടപ്പോൾ എന്തൊരു പാവമാണെന്ന് നിങ്ങൾക്ക് തോന്നി. ഒരു 10 വർഷം കഴിഞ്ഞ് വേറെയൊരു ഷോ വന്നു. അപ്പോ നിങ്ങൾക്ക് മനസ്സിലായി ഇതാണ് റിയാലിറ്റിയെന്ന്. പക്ഷേ ഇതിനിടക്കുള്ള കാലഘട്ടം ആരാണ് അനുഭവിച്ചത്. ഈ ഞാനാണ്..!

ഇമേജ് വീണ്ടും ബൂസ്റ്റ് ചെയ്യാൻ എന്റെ പേര് വീണ്ടും ചിലർ വലിച്ചിടുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സിനിമയിലുള്ള ഒരാൾ വരെ ഇന്നലെ എനിക്ക് മെസ്സേജ് ആയച്ചിരിക്കുകയാണ് ആശംസകൾ അറിയിച്ച്. നമ്മുടെ നാട്ടിൽ ഇത്രയും വലിയ കാര്യങ്ങൾ സംഭവിക്കുമ്പോൾ കൊടുക്കുന്ന വാർത്തയാണ്, ‘ബാല വീണ്ടും കുടുംബജീവിതത്തിലേക്ക്..’ എന്ത് റീലിറ്റിയാണ് നിങ്ങൾക്ക് അറിയാവുന്നത്. നിങ്ങൾക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം. അല്ലാതെ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്..’ ബാല തുറന്നടിച്ചു.

CATEGORIES
TAGS