നാട്ടുകാർ കളിയാക്കിയിട്ടും കാത്തിരിപ്പ് അവസാനിപ്പില്ല..!! കാഴ്ചകൾ അവസാനിക്കുന്നതിന് മുൻപ് കവിത പൃഥ്വിയെ കണ്ടു

നാട്ടുകാർ കളിയാക്കിയിട്ടും കാത്തിരിപ്പ് അവസാനിപ്പില്ല..!! കാഴ്ചകൾ അവസാനിക്കുന്നതിന് മുൻപ് കവിത പൃഥ്വിയെ കണ്ടു

മലയാളികളുടെ അഭിമായ സൂപ്പര്‍താരം പൃഥ്വിരാജിന് നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച പത്താനാപുരം സ്വദേശിനി കവിതയ്ക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍. നന്ദനം മുതല്‍ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് വരെ പൃഥ്വിയുടെ എല്ലാ ചിത്രങ്ങളും കവിത കണ്ടിട്ടുണ്ട്.

ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട കവിതയ്ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തില്‍ ഞരമ്പിന്റ പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ കവിതയുടെ ഒരേ ഒരു ആഗ്രഹം പൂര്‍ണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുന്‍പ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നായിരുന്നു. വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും പൃഥ്വിയെ കാണാനാകും എന്ന പ്രതീക്ഷയോടെ കവിത കാത്തിരുന്നു.

പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാന്‍ ഒരു ശ്രമം നടത്തുകയും പൃഥ്വിരാജ് ഫാന്‍സിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിക്കുകയും തുടര്‍ന്ന് പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് പൃഥ്വിയും കവിതയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്.

CATEGORIES
TAGS

COMMENTS