നയൻതാരയുടെ ക്രിസ്മസ് ആഘോഷം പ്രിയതമനൊപ്പം..!! ചിത്രങ്ങൾ വൈറൽ

നയൻതാരയുടെ ക്രിസ്മസ് ആഘോഷം പ്രിയതമനൊപ്പം..!! ചിത്രങ്ങൾ വൈറൽ

സോഷ്യല്‍ മീഡിയയില്‍ എങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുകയാണ്. സിനിമാ മേഖലയിലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ക്രിസ്മസ് ആശംസകള്‍ അറിയിച്ചത്. നടന്‍ കുഞ്ചാക്കോ ബോബന്‍, ടോവിനോ, അഹാന കൃഷ്ണ തുടങ്ങിയ നിരവധി പേരാണ് ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും താരങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിലാണ്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന നയന്‍താര ക്രിസ്മസ് ആഘോഷിച്ചത് പ്രിയതമന്‍ വിഘ്‌നേഷ് ശിവനൊപ്പമായിരുന്നു. ഇരുവരുടെയും ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല എല്ലാ ആരാധകര്‍ക്കും നയന്‍താരയുടെയും എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്.

നയന്‍താരയും വിഘ്‌നേഷും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയതിന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

CATEGORIES
TAGS

COMMENTS