നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളുടെ ഇടംനേടിയ നടനാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ. ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണൻ അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളാണ്. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ വരികയാണ്.

വിഷ്‌ണുവിന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു. കുടംബാംഗങ്ങളും അടുത്തുള്ള സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സുഹൃത്തായ ബിബിൻ ജോർജ് ആണ് ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. ഇരുവരും ചേർന്നുള്ള അടുത്ത ചിത്രം ഉടൻ ഉണ്ടാകാമെന്നാണ് പുറത്തുവരുന്ന വിവരം.

കട്ടപ്പനയിലെ ഹൃതിക് റോഷൻ, വികടകുമാരൻ, നിത്യഹരിതനായകൻ, ഒരു യമണ്ടൻ പ്രേമകഥ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS