‘നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനായി..’ – ഫോട്ടോസ് പങ്കുവച്ച് താരം..!!

‘നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനായി..’ – ഫോട്ടോസ് പങ്കുവച്ച് താരം..!!

മലയാള സിനിമയിലേക്ക് വൈകി വന്ന വസന്തം എന്നാണ് നടൻ ചെമ്പൻ വിനോദിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ അഭിനയരംഗത്തേക്ക് വരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ചെമ്പൻ അഭിനയിച്ചു.

നടൻ കലാഭവൻ മണിയുടെ അഭിനയശൈലി ചെമ്പൻ വിനോദിന് ഉണ്ടെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ്. എന്നാൽ ആ ബന്ധം അടുത്തിടെ വേർപിരിഞ്ഞിരുന്നു. സുനിത എന്ന സൈക്കോതെറാപ്പിസ്റ്റ് ആയിരുന്നു ചെമ്പന്റെ ആദ്യ ഭാര്യ.

വീണ്ടും വിവാഹിതനാകാൻ പോകുന്നവെന്ന വാർത്ത ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താൻ വിവാഹിതനായി എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. കോട്ടയം കറുകച്ചാൽ സ്വദേശിനി മറിയം തോമസിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

സൈക്കോളജിസ്റ്റായ മറിയത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ട്രാൻസാണ്. ആദ്യ ഭാര്യയിൽ ചെമ്പന് ഒരു ആൺകുട്ടിയുണ്ട്. എന്തായാലും വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

CATEGORIES
TAGS