‘നടി മിയ വിവാഹിതയാകുന്നു, വരൻ അശ്വിൻ ഫിലിപ്പ്’ – വിവാഹ നിശ്ചയം കഴിഞ്ഞു!!

‘നടി മിയ വിവാഹിതയാകുന്നു, വരൻ അശ്വിൻ ഫിലിപ്പ്’ – വിവാഹ നിശ്ചയം കഴിഞ്ഞു!!

വേറിട്ട അഭിനയശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി മിയ ജോർജ്. സീരിയലിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് മിയ. അൽഫോൻസാമ്മ, കുഞ്ഞാലി മരിക്കാർ തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ താരം പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഒരു സ്മാൾ ഫാമിലി എന്ന രാജസേനൻ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

ചേട്ടായീസ് എന്ന സിനിമയിലാണ് മിയ ആദ്യമായി നായികായാവുന്നത്. പിന്നീട് നിരവധി സിനിമകളിലാണ് മിയ നായികയായി അഭിനയിച്ചത്. പൃഥ്വിരാജിന്റെ സിനിമകളിലാണ് മിയയെ മലയാളികൾ കൂടുതലായി കണ്ടിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഇപ്പോഴിതാ മിയയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത വന്നിരിക്കുകയാണ്.

Source – Miya Facebook Page

താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലോക് ഡൗണായതിനാൽ മിയയുടെ വിവാഹനിശ്ചയം വരന്റെ വീട്ടിൽവെച്ച് ലളിതമായി നടന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് വരൻ. ഈ വർഷം തന്നെ വിവാഹമുണ്ടാകാമെന്നാണ് വാർത്ത. വരന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ മിയ അതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസെൻസിലാണ് മിയ അവസാനമായി അഭിനയിച്ചത്. ഇപ്പോഴും മലയാളത്തിൽ ഏറെ തിരക്കുള്ള താരമായ മിയ വിവാഹശേഷം അഭിനയം തുടരുമോ എന്നും മറ്റും ആരാധകർ ചോദിക്കുന്നുണ്ട്.

CATEGORIES
TAGS