‘തെറ്റുപറ്റി, ആ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്യില്ല..’ – വിവാദങ്ങൾക്ക് മറുപടിയുമായി നടി അനാർക്കലി മരിക്കാർ

‘തെറ്റുപറ്റി, ആ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്യില്ല..’ – വിവാദങ്ങൾക്ക് മറുപടിയുമായി നടി അനാർക്കലി മരിക്കാർ

ആനന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനാർക്കലി മരിക്കാർ. സിനിമയുടെ ആദ്യാവസാനം വരെ ഒരു ഡയലോഗ് പോലും പറയാതെ ഒരു മിണ്ടാപൂച്ചയെ പോലെ പാറി നടന്ന ദർശന എന്ന കഥാപാത്രമാണ് അനാർക്കലി അവതരിപ്പിച്ചത്. ഒരുപാട് പ്രേക്ഷകരുടെ പ്രശംസകൾ അർഹയായി അനാർക്കലി ആദ്യ സിനിമയിലൂടെ തന്നെ.

വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് ഫോട്ടോസ് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പങ്കുവച്ച ഒരാളാണ് അനാർക്കലി. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് എന്നാൽ ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

കാളിയുടെ രൂപത്തിലാണ് അനാർക്കലി തന്റെ പുത്തൻ ഫോട്ടോഷൂട്ടിൽ എത്തുന്നത്. ക്യാമറാമാനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ വൈറൽ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വർഗീയതയും വർണവിവേചനവും പ്രചരിപ്പിക്കുന്നുവെന്ന് തരത്തിൽ ഒരുപാട് ആളുകൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനാർക്കലി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ. എന്നാൽ തെറ്റ് ചെയ്യുന്നുവെന്ന് പൂർണബോധ്യത്തോടെയാണ് ആ ഫോട്ടോഷൂട്ട് ചെയ്‌തെന്നും താരം ആദ്യം തന്നെ എഴുതിയിട്ടുണ്ട്. ആദ്യം പറഞ്ഞ തീം മാറ്റി കാളിയുടെ തീം ആക്കിയെന്ന് പറഞ്ഞപ്പോൾ നോ പറയാതിരുന്നത് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും അനാർക്കലി പറയുന്നു.

ആ സാഹചര്യത്തിൽ അത് ചെയ്യാമെന്നേ വിചാരിച്ചോളൂ, ഇതൊരു ചെറിയ കാര്യമാണെന്ന് കരുതിയിട്ടുമില്ല. മേലിൽ തന്റെ ഭാഗത്ത് നിന്നും അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു പിഴവ് സംഭവിക്കില്ലായെന്നും ഒരുപാട് പേരെ വേദനപ്പിച്ചെന്നും മനസ്സിലായി. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് അനാർക്കലി പോസ്റ്റിലൂടെ രേഖപ്പെടുത്തി.

ഫോട്ടോഷൂട്ട് ചെയ്ത ആളെ വിളിച്ച് ഇനി ഇത് വീണ്ടും റീപോസ്റ്റോ പ്രോമോട്ടോ ചെയ്യില്ലായെന്ന് പറഞ്ഞെന്നും അനാർക്കലി കുറിച്ചു. കൂടുതൽ ആളുകൾ ഫോട്ടോഷൂട്ട് മനോഹരമാണെന്നാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്‌തിരിക്കുന്നത്‌. ഈ തീം എടുത്തതിന് ഒരുപാട് പേർ അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

CATEGORIES
TAGS