താരനിബിഡമായി ബിബിന്‍ ജോര്‍ജിന്റെ കുഞ്ഞിന്റെ മാമോദിസ..!! വീഡിയോ

താരനിബിഡമായി ബിബിന്‍ ജോര്‍ജിന്റെ കുഞ്ഞിന്റെ മാമോദിസ..!! വീഡിയോ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ മകളുടെ മാമോദീസ ചടങ്ങ് കൊച്ചിയില്‍ അതി ഗംഭീരമായി നടന്നു. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. താര നിബിഡമായ ചടങ്ങില്‍ എത്തിയവരെല്ലാം ആശംസകള്‍ അര്‍പ്പിച്ചാണ് മടങ്ങിയത്.

നടി നമിത പ്രമോദ്, നാദിര്‍ഷ, മാനസ, ധര്‍മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 2018 മേയ് 20 നായിരുന്നു ബിബിന്റെ വിവാഹം. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. കഴിഞ്ഞ ജൂണിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കടന്നു വന്നത്. മകള്‍ക്ക് മിഴി എന്നാണ് പേരിട്ടിരിക്കുന്നത്.

കുഞ്ഞ് പിറന്ന വാര്‍ത്തയും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുമെല്ലാം ബിബിന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി താരത്തിന്റെ പുറത്തിറങ്ങിയ ചിത്രം മാര്‍ഗം കളിയായിരുന്നു. ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

CATEGORIES
TAGS

COMMENTS