‘ഞങ്ങളുടെ വേർപിരിയൽ ഭയങ്കര വ്യത്യസ്തമായ ഒന്നായിരുന്നു..’ – ഓർമ്മകൾ പങ്കുവച്ച് നടി രേവതി

‘ഞങ്ങളുടെ വേർപിരിയൽ ഭയങ്കര വ്യത്യസ്തമായ ഒന്നായിരുന്നു..’ – ഓർമ്മകൾ പങ്കുവച്ച് നടി രേവതി

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ വലുതായിരുന്നു. മോഹൻലാലിനൊപ്പം അതെ അഭിനയമികവോടെ ചെയ്ത വരവേൽപ്പിലെ രമയും കിലുക്കത്തിലെ നന്ദിനിയും ദേവാസുരത്തിലെ ഭാനുമതിയും എല്ലാം മലയാളികളുടെ മനസ്സിൽ ഇന്നുമുണ്ട്.

ക്യാമറാമാനായ സുരേഷ് ചന്ദ്രനെയാണ് രേവതി വിവാഹം ചെയ്തത്. 1986-ൽ രേവതി സിനിമയിൽ സജീവമായി അഭിനയിക്കുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷമാണ് കൂടുതൽ സിനിമകളിൽ രേവതി അഭിനയിക്കുകയും ചെയ്തത്. എന്നാൽ 2005 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയും 2013ൽ നിയമപരമായി ബന്ധം വേർപ്പെടുത്തുകയും ചെയ്‌തു.

രേവതി ജോൺ ബ്രിട്ടാസിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ വിവാഹവും അത് വേർപിരിയാനുള്ള കരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ഞങ്ങൾ പ്രണയത്തിലായിരുന്നു, എന്റെ മാതാപിതാക്കൾ സമ്മതിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ നടന്നിട്ടുണ്ടാകില്ലായിരുന്നു. അങ്ങനെ വലിയ പ്രണയം ഒന്നുമല്ലായിരുന്നു, ഞങ്ങൾ രണ്ട് പേരും മെച്വർഡ് ആയിരുന്നു. സുരേഷ് സുരേഷിന്റെ അമ്മയോടും എന്റെ വീട്ടുകാരോടും കാര്യം പറഞ്ഞു. അവർ സമ്മതിച്ച ശേഷമാണ് ഞങ്ങൾ പ്രണയം തുടങ്ങിയത്.

ഞങ്ങളുടെ വേർപിരിയൽ ഭയങ്കര വ്യത്യസ്തമായ ഒന്നായിരുന്നു. എനിക്കാണ് ആദ്യം തോന്നിയത്, എവിടേയോ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിരുന്നു. അങ്ങനെ തോന്നിയപ്പോൾ തന്നെ ഞാൻ സംസാരിച്ചു. വേർപിരിയാമെന്ന്.. വേർപിരിയൽ എപ്പോഴും ഇമോഷണൽ ആയിരിക്കുമല്ലോ, അതിപ്പോ എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെയാണ്.

വേർപിരിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും ഭയങ്കര ഫ്രണ്ട്സാണ്. ഞാൻ ചെയ്യുന്നത് ശരിയാണോ എന്നൊക്കെ ഒരു തോന്നൽ ആദ്യം ഉണ്ടായിരുന്നു. എന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് ഞാൻ സംസാരിച്ചു, എനിക്ക് ഇങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്ന്. ഒരു വർഷത്തോളം അതിന്റെയൊരു വേദന ഉള്ളിലുണ്ടായിരുന്നു. ഞാൻ സുരേഷിനെ കണ്ടത് എന്റെ 19 വയസ്സിലാണ്. 21 വർഷത്തോളം ഞങ്ങൾക്ക് പരസ്‌പരം അറിയാം.

എന്റെ ജീവിതത്തിലെ ഒരു ശീലം പോലെ ആയിരുന്നു സുരേഷ്. ഞങ്ങൾ ഒരുമിച്ചാണ് ഒരുപാട് കാര്യങ്ങളിൽ മുന്നോട്ട് പോയത്. എന്റെ ജീവിതത്തിന്റെ അവസാനം വരെ, ഞങ്ങൾ വീണ്ടും ഒന്നിക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ ജീവിതത്തിന്റെ അവസാനം വരെ, ഒരു ആവശ്യംവന്നാൽ ഞങ്ങൾ പരസ്‌പരം ഉണ്ടാകും..’ രേവതി പറഞ്ഞു. ഇരുവർക്കും കുട്ടികൾ ഒന്നുമില്ല. രേവതി കൃത്രിമ ബീജസങ്കലനം വഴി ‘മാഹീ’ എന്ന് പേരിൽ 5 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.

CATEGORIES
TAGS