ജ്യോതികയോ മഞ്ജു വാര്യരോ അല്ല രജനി ചിത്രത്തിലെ നായിക.. കീർത്തി സുരേഷാണ് ആ ഭാഗ്യവതി..!!

ജ്യോതികയോ മഞ്ജു വാര്യരോ അല്ല രജനി ചിത്രത്തിലെ നായിക.. കീർത്തി സുരേഷാണ് ആ ഭാഗ്യവതി..!!

രജനികാന്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധയകൻ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക ആരാണെന്നുള്ള ഊഹാപോഹങ്ങൾക്ക് വിട. ചിത്രത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരോ തമിഴ് സൂപ്പർ നായിക ജ്യോതികയോ ആയിരിക്കുമെന്ന് വിചാരിച്ചിരുന്ന ആരാധകർ തെറ്റി. സസ്പെൻസ് പൊളിച്ച് സൺ പിച്ചേഴ്‌സ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

രജനികാന്തിന്റെ 168 മതെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷിന്റെ പേരാണ് സൺ പിച്ചേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ചേർന്ന് നിൽക്കുന്ന ഫോട്ടോ രണ്ട് ദിവസമായി വൈറൽ ആയിരുന്നു. അപ്പോൾ തന്നെ പലരും കീർത്തിയുടെ പേര് ഉറപ്പിച്ചിരുന്നു. ശിവകാർത്തികേയൻ നായകനായ രജിനിമുരുഗൻ ആയിരുന്നു കീർത്തിയുടെ ആദ്യ തമിഴ് സിനിമ.

‘ തന്റെ ജീവിതത്തിൽ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു വാർത്തയാണ്, സൂപ്പർസ്റ്റാറിന്റെ നായികയാവുന്നത് കരിയറിലെ നാഴിക കല്ലാണെന്നും കീർത്തി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. സൂപ്പർസ്റ്റാറുകളായ വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങിയവരുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS