കൺമണിയോടൊത്തുള്ള ആദ്യ ചിത്രം പുറത്ത് വിട്ട് സ്നേഹ..!! ഫോട്ടോസ് കാണാം

കൺമണിയോടൊത്തുള്ള ആദ്യ ചിത്രം പുറത്ത് വിട്ട് സ്നേഹ..!! ഫോട്ടോസ് കാണാം

തമിഴകത്തിന്റെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. അടുത്തിടെയാണ് താരദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. പ്രസന്ന സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെയും സ്നേഹയുടെയും ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ ആകുന്നത്. മകൾ പിറന്ന ശേഷം ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. വെള്ള കോസ്റ്റ്യൂമിലാണ് അമ്മയും മകളും ചിത്രത്തിൽ തിളങ്ങിയത്.

വനിതാ ദിനത്തിലാണ് ക്യൂട്ട് ചിത്രം സ്നേഹ പോസ്റ്റ് ചെയ്തത്. മകളുടെ മുഖം ചിത്രത്തിൽ വ്യക്തമല്ല. ഇരുവർക്കും അഞ്ചു വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. മക്കളുടെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുക പതിവാണ്.

താരം പുറത്തുവിട്ട ഈ പുതിയ ചിത്രവും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചിത്രത്തിന് നിരവധി ലൈക്കുകളും കമൻറുകളും ലഭിക്കുന്നുണ്ട്.

CATEGORIES
TAGS

COMMENTS