‘കേരളത്തിന് കൈത്താങ്ങായ അതേ നടൻ..’ – ബോളിവുഡ് നടൻ സുശാന്തിന്റെ അപ്രതീക്ഷിത മരണം..!!

‘കേരളത്തിന് കൈത്താങ്ങായ അതേ നടൻ..’ – ബോളിവുഡ് നടൻ സുശാന്തിന്റെ അപ്രതീക്ഷിത മരണം..!!

2020-ൽ ഈ കൊറോണ കാലത്ത് ഒരുപാട് പ്രിയപ്പെട്ട കലാകാരന്മാരെ നമ്മുക്ക് നഷ്ടമായിട്ടുണ്ട്. അതിൽ പലതും അപ്രതീക്ഷിതമായ മരണങ്ങൾ. മരണം അങ്ങനെയാണെങ്കിൽ കൂടിയും പ്രിയപ്പെട്ട അഭിനേതാക്കളുടെ വിയോഗം അത് ഉൾകൊള്ളാൻ ഏറെ പ്രയാസമാണ്. ഇപ്പോഴിതാ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത് മുംബൈയിലെ തന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ സിനിമയിലൂടെയാണ് സുശാന്ത് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം വിഷാദരോഗത്തിന് അടിമ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും സത്യാവസ്ഥ പുറത്തുവരുന്ന വരെ കാത്തിരിക്കേണ്ടി വരും.

സുശാന്ത് കേരളക്കരക്ക് ഒരു വിഷമഘട്ടത്തിൽ കൈത്താങ്ങായി കൂടെ നിന്നിരുന്നു. ഒരു ആരാധകന്റെ പോസ്റ്റിന് മറുപടിയായാണ് സുശാന്ത് അന്ന് ഈ കാര്യം വെളിപ്പെടുത്തിയത്. ‘കേരളത്തിന്റെ ഈ അവസ്ഥയിൽ അവർക്ക് നല്‍കാന്‍ പണമില്ല, പക്ഷേ കുറച്ച് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് എന്ത് ചെയ്യാൻ പറ്റുമെന്നും ഒരു ആരാധകൻ സുഷാന്തിനെ ഒരു പോസ്റ്റിൽ മെൻഷൻ ചെയ്തു.

അതിന് മറുപടിയായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്‌തതിന്റെ റെസിപ്റ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ ഷെയർ ചെയ്തു. ‘നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ നൽകാം.. അത് ആവശ്യക്കാർക്ക് ആ തുക ലഭിക്കുമെന്ന് നിങ്ങൾ ഉറപ്പുവരുത്താമോ..’ അതോടൊപ്പം സുശാന്ത് കുറിച്ചു.

‘കൈ പോ ചെ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുശാന്ത് സിനിമ രംഗത്തേക്ക് വരുന്നത്. ടെലിവിഷൻ സീരിയൽ രംഗത്തും സുശാന്ത് തന്റെ കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡ്രൈവ് എന്ന സിനിമയിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്. സുശാന്ത് അഭിനയിച്ച ദിൽ ബീച്ചാര എന്ന പുതിയ സിനിമ റിലീസ് ചെയ്യാനുമുണ്ട്.

CATEGORIES
TAGS