കേട്ടാൽ ഞെട്ടും!! ഇത് വരെ വീഡിയോ കണ്ടത് 71 കോടിയിലധികം ആളുകൾ..!! റൗഡി ബേബിയ്ക്ക് പുതിയ നേട്ടം, നന്ദി പറഞ്ഞ് ധനുഷ്

കേട്ടാൽ ഞെട്ടും!! ഇത് വരെ വീഡിയോ കണ്ടത് 71 കോടിയിലധികം ആളുകൾ..!! റൗഡി ബേബിയ്ക്ക് പുതിയ നേട്ടം, നന്ദി പറഞ്ഞ് ധനുഷ്

ഈ അടുത്ത കാലത്ത് റൗഡി ബേബി എന്ന സോങ് സൃഷ്ടിച്ച ഓളം ഒന്നു വേറെയാണ്. തമിഴിലെ സൂപ്പര്‍താരം ധനുഷും മലയാളികളുടെ സ്വന്തം മലര്‍മിസ്സായി സായിപല്ലവിയും കൂടെ ഒരുമിച്ചപ്പോള്‍ സംഭവം വേറെ ലവലായി. മാരി ടുവിലെ ഗാനം പുറത്തിറങ്ങിയ ശേഷം എവിടെയും റൗഡി ബേബി മാത്രമായിരുന്നു.

സായി പല്ലവിയുടെ ധനുഷിനെ വെല്ലുന്ന ഡാന്‍സ് പ്രകടനവുമായപ്പോള്‍ സംഭവം കളറായി. ഇപ്പോഴിതാ റൗഡി ബേബിയെ തേടി മറ്റൊരു നേട്ടം കൈ വന്നിരിക്കുകയാണ്. 2019 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ റൗഡി ബേബിയുടേതാണ്.

യൂട്യൂബ് റിവൈന്‍ഡ് 2019 ന്റെ ഭാഗമായാണ് പട്ടിക പുറത്ത് വിട്ടപ്പോഴാണ് റൗഡി ബേബി ലിസ്റ്റില്‍ ഇടം നേടിയത്. ഇതിനോടകം 71 കോടിയിലധികം പേരാണ് വീഡിയോ യൂട്യൂബില്‍ മാത്രമായി കണ്ടിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം വീഡിയോ കണ്ടത് 716,719,872 പേരാണ്.

ഈ സന്തോഷ നേട്ടത്തെക്കുറിച്ച് ധനുഷ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വിശേഷം പങ്കുവച്ചിട്ടുണ്ട്. ധനുഷ് ചിത്രം 2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി ടു. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തില്‍ സംഗീതം ചെയ്തിരിക്കുന്നത്. പ്രഭുദേവയുടെതായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി.

CATEGORIES
TAGS

COMMENTS