‘കെട്ടിയോൻ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്..’ – ഭർത്താവിന് ഏറെ പ്രിയപ്പെട്ടത് പോസ്റ്റ് ചെയ്ത നടി മുക്ത

‘കെട്ടിയോൻ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്..’ – ഭർത്താവിന് ഏറെ പ്രിയപ്പെട്ടത് പോസ്റ്റ് ചെയ്ത നടി മുക്ത

മലയാളികളുടെ പ്രിയതാരം മുക്ത വിവാഹശേഷം തന്റെ വിശേഷങ്ങൾ പങ്കുവക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. അച്ഛനുറങ്ങാത്ത വീടിലെ ലിസമ്മയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മുക്ത. തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ താരം മലയാളത്തിന് പുറമേ അഭിനയിച്ചിട്ടുണ്ട്.

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും 4 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. മുക്തയുടെ മകളും റിമിയും ഒരുമിച്ചുള്ള ടിക്ക് ടോക്ക് വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എൽസ ജോർജ് എന്നാണ് മുക്തയുടെ യഥാർത്ഥ പേര്.

ഇപ്പോഴിതാ ഈ ലോക്ക് ഡൗൺ കാലത്ത് തന്റെ ഭർത്താവ് റിങ്കുവിന്റെ സ്നേഹം സമ്മാനം തന്റെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് താരം. നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേണ്ടി കുക്ക് ചെയ്യുമ്പോൾ എന്ന തലക്കെട്ട് നൽകിയാണ് താരം അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ഭർത്താവിന്റെ ഇഷ്ടഭക്ഷണമായ ഗ്രിൽ ചിക്കൻ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇരുവരും ഒരുമിച്ച് നിൽക്കുന്ന സെൽഫിയോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ മകൾ ചെയ്തൊരു ടിക്ക് ടോക്ക് താരം പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയിൽ നിന്ന് മാറിയെങ്കിലും സീരിയലിൽ ഇപ്പോഴും താരം അഭിനയിക്കുന്നുണ്ട്.

CATEGORIES
TAGS