‘കുന്നുമ്മൽ ശാന്തയെ പോലുള്ള കഥാപാത്രങ്ങൾ ഇടയ്ക്ക് ഒരുപാട് വന്നിരുന്നു..’ – തുറന്ന് പറഞ്ഞ് സോനാ നായർ

‘കുന്നുമ്മൽ ശാന്തയെ പോലുള്ള കഥാപാത്രങ്ങൾ ഇടയ്ക്ക് ഒരുപാട് വന്നിരുന്നു..’ – തുറന്ന് പറഞ്ഞ് സോനാ നായർ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സോന നായർ. സീരിയൽ- സിനിമ മേഖലകളിൽ ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് സോന നായർ. തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, നരൻ, വെറുതെ ഒരു ഭാര്യ, പാസഞ്ചർ തുടങ്ങീ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് നരൻ സിനിമയിൽ സോനാ നായർ അഭിനയിച്ച കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രം. പ്രേക്ഷകർ ഇപ്പോഴും താരത്തെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് അത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അത്തരം വേഷങ്ങൾ ചെയ്യുന്നതിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

അവതാരക സിൽക്ക് സ്മിത ചില സിനിമകളിൽ സെക്‌സിയായിട്ടുള്ള കഥാപാത്രം ചെയ്തപ്പോൾ അവരെ ലക്ഷ്യം വച്ച് ചിലത് പറയാറുണ്ട്.. അങ്ങനെ തോന്നിയതിൽ വിഷമം തോന്നിയിട്ടില്ലേ? എന്ന് ചോദിച്ചു. അതിന് മറുപടിയായി ‘ അത്തരം കഥാപാത്രങ്ങൾ സിനിമക്ക് ആവശ്യമായി വരുമ്പോൾ അത് ചെയ്യാൻ മുന്നോട്ട് വരുന്നവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.

അത്ര മികവോടെ ആ കഥാപാത്രം ചെയ്യാൻ ഒരാൾ ഇല്ലെങ്കിൽ ആ കഥ ഇല്ല. ഇപ്പോഴും എനിക്ക് ഒരുപാട് പ്രശംസകൾ കിട്ടുന്ന ഒരു കഥാപാത്രമാണ് കുന്നുമ്മൽ ശാന്ത. ഇപ്പോഴും ഞാൻ ടിക് ടോകിൽ എന്തെങ്കിലും വീഡിയോ ഒക്കെ ചെയ്യുമ്പോൾ ഹായ് കുന്നുമ്മൽ ശാന്ത എന്നൊക്കെ ആളുകൾ കമന്റ് ചെയ്യാറുണ്ട്. അത് എനിക്ക് വിലമതിക്കാനാവാത്ത ഒന്നായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.

കുന്നുമ്മൽ ശാന്തയെ ഓർത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴംകൊണ്ടാണ്. അത് കഴിഞ്ഞപ്പോൾ എന്ന പിന്നെ സോനാ നായർ അതുപോലെയുള്ളത് ചെയ്യുമെന്ന് വിചാരിച്ച് വേറെ പ്രൊജെക്ടുകൾ വന്നിരുന്നു. ഞാൻ അത് ചെയ്യില്ല. അതിന് ശേഷം ഞാൻ ഒരു പടത്തിൽ മാത്രമേ അങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടുള്ളു. കംബോജി എന്ന സിനിമയിൽ നാരായണി എന്ന കഥാപാത്രം ചെയ്‌തിട്ടുണ്ട്‌.

ചിലർ ചോദിച്ചേക്കാം കുന്നുമ്മൽ ശാന്തയോടെ വിട പറഞ്ഞതല്ലേ, സോനാ ഇനി അങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചിട്ട് എന്തുകൊണ്ട് കംബോജിയിലെ നാരായണിയെ അവതരിപ്പിച്ചു എന്നൊക്കെ. അത് ആ സിനിമ കണ്ടാൽ മാത്രമേ നാരായണി എന്തുചെയ്‌തിട്ടുള്ളു എന്ന് പറയാൻ പറ്റു. പലരും സിനിമ കാണാതെയാണ് ഓരോന്നൊക്കെ പറയുന്നത്.

CATEGORIES
TAGS