കുട്ടിക്കാലത്ത് മോദിയോടൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്..!! ഓർമ്മകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

കുട്ടിക്കാലത്ത് മോദിയോടൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്..!! ഓർമ്മകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

മലയാളികള്‍ മസില്‍ അളിയന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് ഉണ്ണിമുകുന്ദന്‍. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കുട്ടിക്കാലം ഗുജറാത്തില്‍ ആയിരുന്നു. അന്ന് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി കുട്ടിക്കാലത്തെ സ്മരണകള്‍ അയവിറക്കിത്.

മോദി എന്ന വ്യക്തിക്ക് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രാധാന്യമാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല മോദിയുടെ നാട്ടിലെത്താനുള്ള കാരണവും അഭിമുഖത്തില്‍ വ്യക്തമാക്കി. താരത്തിന്റെ കുട്ടിക്കാലം ഗുജറാത്തിലെ അഹമ്മദാബാദില്‍ ആയിരുന്നു, അന്നാണ് മോദിയെ പരിചയപ്പെട്ടത്.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നേരില്‍ കണ്ടതെന്നും ഒരുമിച്ച് പട്ടം പറത്തി കളിച്ചിട്ടുണ്ട്, അന്ന് അദ്ദേഹം വന്നിരുന്നത് സ്‌കോര്‍പിയോ വാഹനത്തിലായിരുന്നു എന്നും താരം പറഞ്ഞു. മാത്രമല്ല കുട്ടിക്കാലത്ത് പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും അപ്പോഴും അദ്ദേഹം സ്‌കോര്‍പിയോ വാഹനത്തിലായിരുു വന്നിരുന്നതെന്നും ആ വാഹനത്തോട് അദ്ദേഹത്തിന് എന്തോ വല്ലാത്ത പ്രിയം ഉള്ളതായി തോന്നിയിട്ടുണ്ട് എന്നും അഭിമുഖത്തില്‍ പറഞ്ഞു.

മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ കൂടെ പട്ടം പറത്താന്‍ ഒപ്പം കൂടിയതാണെന്നും ജനങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ അന്ന് തന്നെ അദ്ദേഹത്തിന് വളരെ ഉത്സാഹമായിരുന്നു എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

CATEGORIES
TAGS

COMMENTS