കുടുംബം ഡിവോഴ്‌സ് ആവശ്യപ്പെട്ടു..!! സത്യം എന്താണ്?? മറുപടിയുമായി മഞ്ജുവിന്റെ ഭർത്താവ്

കുടുംബം ഡിവോഴ്‌സ് ആവശ്യപ്പെട്ടു..!! സത്യം എന്താണ്?? മറുപടിയുമായി മഞ്ജുവിന്റെ ഭർത്താവ്

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയാണ് ബിഗ്‌ബോസ്. സിനിമയിലും സീരിയലിലെയുമായി നിരവധി മത്സാര്‍ത്ഥികള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സീസണ്‍ ടുവില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണിന് അസുഖം വന്ന 5 മത്സാരാര്‍ത്ഥികളെയാണ് ഇപ്പോള്‍ ഷോയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

മത്സരാര്‍ത്ഥികളെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ ,സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടി മഞ്ജുവിനെ കുറിച്ചാണ്. ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

ഇപ്പോഴിതാ ഷോയിലൂടെ മഞ്ജു സഭ്യമായ ഭാഷയുപയോഗിക്കണം എന്ന് മോഹന്‍ലാല്‍ താക്കീത് നല്‍കിയിരുന്നു. മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് മാപ്പ് പറയുകയും പുറത്ത് വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയുമാണ്.

മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ പ്രതികരിച്ചത്. ഇരുവരും ഡിവോഴ്‌സ് ആകാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലാണ് വാര്‍ത്ത പുറത്ത വന്നത്. എന്നാല്‍ ഇത് സത്യമല്ലെന്നും കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടും മഞ്ജുവിനുണ്ടെന്ന് സുനിച്ചന്‍ പറഞ്ഞു.

CATEGORIES
TAGS

COMMENTS