കുഞ്ഞു പിറന്ന സന്തോഷത്തിൽ ദിവ്യ ഉണ്ണി..!! സന്തോഷം പങ്കുവച്ച് താരകുടുംബം

കുഞ്ഞു പിറന്ന സന്തോഷത്തിൽ ദിവ്യ ഉണ്ണി..!! സന്തോഷം പങ്കുവച്ച് താരകുടുംബം

മലയാളത്തിന്റെ പ്രിയനടി ദിവ്യ ഉണ്ണി വീണ്ടും അമ്മയായി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. ജനുവരി 14നാണ് കുഞ്ഞ് പിറന്നത്. മകള്‍ക്ക് ഐശ്വര്യ എന്നാണ് പേരിട്ട്. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നുവെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മാത്രമല്ല കുഞ്ഞിനെ മാറോടു ചേര്‍ത്തുളള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അരുണാണ് ചിത്രം പകര്‍ത്തിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദിവ്യ നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്.

താരത്തിന്റെ രണ്ടാമത്തെ വിവാഹ ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് വന്‍ തിരിച്ച് വരവാണ് ദിവ്യ ചെയ്തത്. ആദ്യ വിവാഹത്തില്‍ ഒരു മകളും മകനുമുണ്ട്. അര്‍ജുന്‍ മീനാക്ഷി എന്നാണ് മറ്റു രണ്ടുമക്കളുടെയും പേര്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി മലയാള സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്.

എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് കുടുംബമൊത്ത് താമസം. 2017 ആണ് ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.

CATEGORIES
TAGS

COMMENTS