കാൽ മുറിച്ചു കളഞ്ഞു..!! അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം – ശ്രീശാന്ത്

കാൽ മുറിച്ചു കളഞ്ഞു..!! അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം – ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങാന്‍ തുടങ്ങുകയാണ്. ഒത്തുകളി വിവാദത്തില്‍ നിന്ന് മോചനം നേടാന്‍ മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരം മാത്രമല്ല മികച്ച ഒരു അഭിനേതാവ് കൂടിയാണ് ശ്രീശാന്ത്.

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കുടുംബജീവിതത്തെ കുറിച്ചും അമ്മയെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ വിവാദങ്ങള്‍ കൊണ്ട് ഉണ്ടായിട്ടുണ്ടെന്നും തന്റെ അമ്മ അതിജീവിച്ച ഒരു പ്രതിസന്ധിയെക്കുറിച്ച് പുറത്തെങ്ങും അധികം അറിയില്ലെന്നും താരം തുറന്നു പറയുകയാണ്.

ജീവിതത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണെന്നും അമ്മ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇടം കാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചു കളഞ്ഞ് ഇരിക്കുകയാണെന്ന്.

ശക്തമായ സ്ത്രീ ആയതിനാല്‍ ഇപ്പോഴും കൃത്രിമകാലില്‍ നടക്കാനുള്ള പരിശ്രമത്തിലാണെന്നും താരം തുറന്നുപറഞ്ഞു. അമ്മയുടെ പേര് സാവിത്രിദേവി എന്നാണ്. ശ്രീശാന്തിന് കളിക്കളത്തില്‍ ഏറ്റവുമധികം പ്രചോദനം നല്‍കിയത് അമ്മയാണ്.

CATEGORIES
TAGS

COMMENTS