കാമുകൻ രോവിന്റെ കൈപിടിച്ച് ജൂഹി..!! ഉപ്പും മുളകിലും നിന്ന് പിൻമാറിയോയെന്ന് ആരാധകർ

കാമുകൻ രോവിന്റെ കൈപിടിച്ച് ജൂഹി..!! ഉപ്പും മുളകിലും നിന്ന് പിൻമാറിയോയെന്ന് ആരാധകർ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി. ഉപ്പും മുളകിലെ കഥാപാത്രത്തിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ താരത്തെ ചുറ്റിപറ്റി പല വാര്‍ത്തകളും തലപൊന്തിയിരുന്നു.

സീരിയലില്‍ നിന്നും ജൂഹി പിന്‍മാറിയെന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ വിവാദങ്ങള്‍ക്കുള്ള എല്ലാ മറുപടികളും ജൂഹി തന്നെ നല്‍കിയിരിക്കുകയാണ്.

താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ ‘എല്ലാ പ്രണയഗാനങ്ങളും പെട്ടെന്ന് നിന്നെക്കുറിച്ചായപ്പോള്‍’ എന്ന കുറിപ്പോട് കൂടി സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. സുഹൃത്ത് രോവിന്‍ ജോര്‍ജ്ജിനൊപ്പമുള്ള ചിത്രമാണ് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഡോക്ടറും ആര്‍ടിസ്റ്റുമാണ് സുഹൃത്ത് രോവിന്‍. ഇരുവരുമൊത്തുള്ള ചിത്രം ജൂഹി ഇതിനുമുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് ഇരുവരും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇത്. ചടങ്ങിന്റെ വീഡിയോയില്‍ തിളങ്ങിയതും ജൂഹിയും രോവിനും തന്നെയാണ്.

CATEGORIES
TAGS

COMMENTS