കാടിന്റെ നടുവില്‍ നര്‍ത്തകിയായി ദിവ്യ ഉണ്ണി..!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കാടിന്റെ നടുവില്‍ നര്‍ത്തകിയായി ദിവ്യ ഉണ്ണി..!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയ താരം ദിവ്യ ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഭിനയ ജീവിതത്തില്‍ നിന്ന് തെല്ലൊരു ഇടവേള എടുത്തിരിക്കുന്ന ദിവ്യ നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. താരത്തിന്റെ രണ്ടാമത്തെ വിവാഹ ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് വന്‍ തിരിച്ച് വരവാണ് ദിവ്യ ചെയ്തിരിക്കുന്നത്. ആദ്യ വിവാഹത്തില്‍ ഒരു മകളും മകനുമുണ്ട്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി മലയാള സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് കുടുംബമൊത്ത് താമസം. 2017ലാണ് ദിവ്യഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.

കാടിന്റെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫോട്ടോഷൂട്ട് ഇതിനോടകം ആരാദകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിലങ്കയുമായി നര്‍ത്തകിയെപോലെയാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിന് നല്ല സ്വീകാര്യത ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഗുരുവായൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ നിഥിന്‍ നാരായണ്‍ ആണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

CATEGORIES
TAGS

COMMENTS