കഴിഞ്ഞ 6 വർഷമായി എന്റെ പേരിൽ അങ്ങനൊരു പ്രവൃത്തി നടക്കുന്നത് അറിഞ്ഞില്ല – ഗായത്രി

കഴിഞ്ഞ 6 വർഷമായി എന്റെ പേരിൽ അങ്ങനൊരു പ്രവൃത്തി നടക്കുന്നത് അറിഞ്ഞില്ല – ഗായത്രി

ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗായത്രിയെ മലയാളികള്‍ മറന്നുകാണാന്‍ ഇടയില്ല. പരസ്പരം സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട അഭിനേത്രിയാണ് താരം. ഇപ്പോഴിതാ താരം സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഗായത്രി ന്യൂ ഇയര്‍ പ്രമാണിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഇടയില്‍ വൈറലാകുന്നത്. ചെയ്യുന്ന കഥാപാത്രത്തിനോടുള്ള സ്‌നേഹം നമുക്കും കിട്ടുക, അത് ഒരു ആക്ടറി ന്റെ മാത്രം സ്വകാര്യ സ്വത്തു ആണെന്നും ആ കഥാപാത്രം ഓര്‍മ്മയായതിനു ശേഷവും ആ സ്‌നേഹം തുടരുന്നത് അതിലും വലിയ ഭാഗ്യം ആണെന്നും താരം പറഞ്ഞു.

കഴിഞ്ഞ 6 വര്‍ഷമായി താന്‍ പോലും അറിയാതെ തന്റെ പേരില്‍ ചാരിറ്റി ഉള്‍പ്പടെയുള്ള ആക്ടിവിറ്റീസ് ചെയ്യുന്ന കുറെ സുഹൃത്തുക്കള്‍/ആരാധകർ അത്തരം അനുഗ്രഹങ്ങളില്‍ ഒന്നാണെന്നും താരം പറഞ്ഞു. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആ സ്‌നേഹത്തിന് പലപ്പോഴും നന്ദി പോലും പറയാന്‍ കഴിയാറില്ലെന്നും എന്നിട്ടും പരാതികള്‍ ഇല്ലാതെ ആ സ്‌നേഹം തുടരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

CATEGORIES
TAGS

COMMENTS