ഓണക്കാലത്ത് പോലും അവധിയെടുക്കാത്ത ആരോഗ്യപ്രവർത്തകർ..! ദേവനന്ദയുടെ ”നിറമെഴും ഓർമ്മകൾ” ശ്രദ്ധ നേടുന്നു!!

ഓണക്കാലത്ത് പോലും അവധിയെടുക്കാത്ത ആരോഗ്യപ്രവർത്തകർ..! ദേവനന്ദയുടെ ”നിറമെഴും ഓർമ്മകൾ” ശ്രദ്ധ നേടുന്നു!!

ഓണക്കാലത്ത് പോലും അവധിയെടുക്കാതെ കോവിഡ് സെന്ററുകളില്‍ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ മ്യൂസിക് ആല്‍ബം ‘നിറമെഴും ഓര്‍മ്മകള്‍’ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. രാജീവ് വൈദ്യയാണ് ആല്‍ബം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രത്തിലൂടെ അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച അഭിനയം കാഴ്ചവച്ച ദേവനന്ദയാണ് ആല്‍ബത്തില്‍ തിളങ്ങിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ മധുപാല്‍, നടി ശീലു എബ്രഹാം എന്നിവരാണ് ആല്‍ബത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമൃദ്ധിനിറഞ്ഞ കഴിഞ്ഞുപോയ ഓണക്കാലത്തിന്റെ ഓര്‍മകളിലൂടെയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ്‌ന്റെ ശബ്ദത്തോടെയുള്ള സന്ദേശവും ആരാധകര്‍ ഏറ്റെടുക്കുന്നു. മൈ സാന്റ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ദേവനന്ദയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പമുള്ളതാണ്.

താരം ഇതിന് മുന്‍പും നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ കൊറോണ കാലത്ത് താരം പങ്കുവച്ച ചലഞ്ച് വീഡിയോയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജഗിരി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. വിനായകന്‍ കേന്ദ്രകഥാപാത്രമായി എത്തിയ തൊട്ടപ്പനിലും ദേവനന്ദ അഭിനയിച്ചിരുന്നു.

CATEGORIES
TAGS