ഒരേ ഒരു രാജാവ്..!! ഒരു അധ്യാപകനെ ഇങ്ങനെ തേജോവധം ചെയ്യണ്ടിയിരുന്നില്ല, നിങ്ങൾ എവിടെയും തോൽക്കുന്നില്ല – സന്തോഷ് പണ്ഡിറ്റ്

ഒരേ ഒരു രാജാവ്..!! ഒരു അധ്യാപകനെ ഇങ്ങനെ തേജോവധം ചെയ്യണ്ടിയിരുന്നില്ല, നിങ്ങൾ എവിടെയും തോൽക്കുന്നില്ല – സന്തോഷ് പണ്ഡിറ്റ്

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇന്നലെ സംശയങ്ങള്‍ക്ക് വിരാമമിട്ട് സത്യം വ്യക്തമാക്കി ബിഗ്‌ബോസ്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍മീഡിയയിലൂടെ ‘ബിഗ് ബോസ്സ്’ നിരീക്ഷണം വ്യക്തമാക്കുകയാണ്. ഇത്തവണത്തെ വിന്നര്‍ ആകുമെന്നും പ്രൈസ് അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ.. സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു. രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്‌ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു.

സാറിന്‌ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്‌കിന്‌ടെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സര്‍നു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഓര്‍ക്കണമായിരുന്നു എന്ന് അദ്ദേഹം കുറിപ്പില്‍ എഴുതി.

സന്തോഷ് പണ്ഡിറ്റിനെപോലെ രജിതിനെ സ്‌നേഹിക്കുന്നവര്‍ എല്ലാം ഈ പോയിന്റുകളാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. നിലപാടി ശരിയായില്ലെന്നും അദ്ദേഹം തിരിച്ച് വിളിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുകയാണ്.

CATEGORIES
TAGS