ഒരു ഗ്രാമത്തിൽ മുഴുവൻ പത്രമെത്തിക്കും, ജിമ്മിൽ മണിക്കൂറുകളോളം വർക്കൗട്ട്..!! കാൻസർ വലതുകാൽ എടുത്തെങ്കിലും പ്രഭു തളരില്ല – കുറിപ്പ്

ഒരു ഗ്രാമത്തിൽ മുഴുവൻ പത്രമെത്തിക്കും, ജിമ്മിൽ മണിക്കൂറുകളോളം വർക്കൗട്ട്..!! കാൻസർ വലതുകാൽ എടുത്തെങ്കിലും പ്രഭു തളരില്ല – കുറിപ്പ്

തളര്‍ന്നൊടുങ്ങാന്‍ സാഹചര്യങ്ങളേറെയുണ്ടായിരുന്നെങ്കിലും, ആത്മവിശ്വാസത്തിന്റെ ഉയരത്തിലാണ് പ്രഭുവിപ്പോള്‍. കാന്‍സറിന് മുന്നില്‍ തളരാത്ത ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ട് പ്രഭു ജീവിതത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്യാന്‍സര്‍ വലതുകാല്‍ കൊണ്ടു പോയപ്പോള്‍ അദ്ദേഹം കുലുങ്ങാതെ ആത്മവിശ്വാസത്തിന്റെ പ്രതീകം പോലെ ആളുകള്‍ക്ക് പ്രചോദനം ആവുകയാണ്.

ഏതു പ്രതിസന്ധിയിലും കൊടുങ്കാറ്റിലും ആത്മവിശ്വാസത്തോടെ നേരിടുകയാണ് അദ്ദേഹമിപ്പോള്‍. പുതിയൊരു ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം എന്ന ആമുഖത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പ്രഭു പങ്കു വച്ചിരിക്കുകയാണ്.

ചുവടുകള്‍ പിഴച്ചിട്ടുണ്ട്, തട്ടി വീണിട്ടുണ്ട്, പോറലുകളേറ്റിട്ടുണ്ട്, ചോര പൊടിഞ്ഞിട്ടുണ്ട്, വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, നൊന്തുനീറിയിട്ടുണ്ട്. അപ്പോഴും ജേതാവിന്റെ വീര്യം മാത്രമായിരുന്നു മനസില്‍ എന്ന് അദ്ദേഹം പറയുന്നു.

മാത്രമല്ല കാലിടറിയപ്പോള്‍ ചേര്‍ത്തു പിടിച്ച കുടുംബത്തോടും സുഹൃത്തുക്കളോടും ഡോക്ടര്‍മാരോടും നല്ല മനസ്സുകളോടു നന്ദി പറയാനും അദ്ദേഹം മറന്നില്ല. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടാണ് വൈറല്‍ ആയിമാറിയത്.

CATEGORIES
TAGS

COMMENTS