‘ഒരുപാട് കരഞ്ഞിട്ടുണ്ട്, വൈകാരികമായ പ്രയാസങ്ങൾ നേരിടേണ്ടി വന്നു..’ – വിവാഹമോചനത്തെ കുറിച്ച് നടി പ്രിയ രാമൻ

‘ഒരുപാട് കരഞ്ഞിട്ടുണ്ട്, വൈകാരികമായ പ്രയാസങ്ങൾ നേരിടേണ്ടി വന്നു..’ – വിവാഹമോചനത്തെ കുറിച്ച് നടി പ്രിയ രാമൻ

തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ എല്ലാ ഭാഷകളിലും അഭിനയിച്ച താരമാണ് നടി പ്രിയരാമൻ. മലയാളം, തമിഴ് സിനിമകളിലാണ് പ്രിയ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഒരുപാട് ആരാധകരെയും സ്വന്തമാക്കിയ താരം സിനിമ മേഖലയിൽ നിന്നാണ് വിവാഹം ചെയ്തതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പ്രിയ തമിഴ് നടൻ രഞ്ജിത്തുമായി പ്രണയത്തിൽ ആയത്.

മമ്മൂട്ടി നായകനായ രാജമാണിക്യത്തിൽ രഞ്ജിത്ത് ആയിരുന്നു വില്ലൻ. 2004-ൽ പ്രിയയും രഞ്ജിത്തും തമ്മിൽ വിവാഹിതരായി. അതിൽ രണ്ട് മക്കളുമുണ്ട്. എന്നാൽ 10 വർഷങ്ങൾക്ക് ശേഷം ഇരുവരും ബന്ധം വേർപിരിയാൻ തീരുമാനിക്കുകയും നിയമപരമായി വേർപിരിയുകയും ചെയ്തു. ഇപ്പോൾ ആ കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രിയ.

മറ്റുള്ളവരെ പഴി പറഞ്ഞ് ജീവിച്ചിരുന്നാൽ എനിക്ക് ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കാൻ പറ്റുമോ..? എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ആ മാറ്റം അല്ലാതെ മറ്റുള്ളവരെ കാണിക്കാനല്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ഞങ്ങൾ വേർപിരിഞ്ഞത്. വലിയ ബുദ്ധിമുട്ടായിരുന്നു.. മാനസികമായി വൈകാരികമായും പ്രയാസങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.

ഒരുപാട് കരഞ്ഞിട്ടുണ്ട് ആ സമയത്ത്, ഏത് ബന്ധവും വേർപിരിയുമ്പോഴും അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചിട്ടുണ്ട്. അത് നേരിടാൻ എനിക്ക് സാധിച്ചു. മക്കളെ കുറിച്ചും ദൈവത്തെയുമാണ് ആ സമയത്ത് കൂടുതൽ ഓർത്തത്.മാതാപിതാക്കൾ അപ്പോൾ തന്ന പിന്തുണ വളരെ വലുതായിരുന്നു.. പ്രിയ പറഞ്ഞു.

ഐ.വി ശശിയുടെ സിനിമയിലൂടെയാണ് പ്രിയ മലയാളത്തിലേക്ക് വന്നതെങ്കിലും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കാശ്മീരത്തിലെയും സൈന്യത്തിലെയും കഥാപാത്രങ്ങൾക്ക് ശേഷമാണ്. പിന്നീട് നിരവധി മലയാള സിനിമകളിൽ പ്രിയരാമൻ അഭിനയിച്ചു. 1999-ന് ശേഷം താരം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇപ്പോൾ തമിഴ് സീരിയലുകളിൽ സജീവമാണ് പ്രിയ.

CATEGORIES
TAGS