‘ഐറ്റം ഡാൻസ് ചെയ്യുന്നതിൽ അർത്ഥമില്ല, ഷാരൂഖ് ഖാനൊപ്പം ചെയ്യാൻ കാരണം മറ്റൊന്ന്..’ – വെളിപ്പെടുത്തി പ്രിയാമണി

‘ഐറ്റം ഡാൻസ് ചെയ്യുന്നതിൽ അർത്ഥമില്ല, ഷാരൂഖ് ഖാനൊപ്പം ചെയ്യാൻ കാരണം മറ്റൊന്ന്..’ – വെളിപ്പെടുത്തി പ്രിയാമണി

പൃഥ്വിരാജ് നായകനായ സത്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ സിനിമകളിലും പ്രിയാമണി നായികയായി തിളങ്ങി. അഭിനയത്തിന് പുറമെ ഡാൻസിലും പ്രിയാമണി കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്.

നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയിട്ടും പ്രിയാമണി വന്നിട്ടുണ്ട്. ഡി 4 ഡാൻസിന്റെ സ്ഥിരം വിധികർത്താവാണ് പ്രിയാമണി. പരുത്തിവീരനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് സ്വന്തമാക്കിയ താരമാണ് പ്രിയാമണി. ആമസോൺ പ്രൈമിലെ സൂപ്പർഹിറ്റ് വെബ് സീരിയസായ ‘ദി ഫാമിലി മാനിൽ പ്രിയാമണിയാണ് ഒരു പ്രധാനകഥാപാത്രം ചെയ്യുന്നത്.

നിരവധി സിനിമകൾ ചെയ്‌തെങ്കിലും ആരാധകർ ഏറ്റവും കൂടുതൽ ഓർക്കുന്നത് കിംഗ് ഖാൻ ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രെസ്സിൽ ഐറ്റം ഡാൻസ് ചെയ്തതാണ്. എന്നാൽ ഇതിനെകുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു. ഷാരൂഖ് ഖാനൊപ്പം ഡാൻസ് ചെയ്യാൻ അവസാരം കിട്ടിയപ്പോൾ, അതുകൊണ്ട് മാത്രമാണ് ആ ഐറ്റം ഡാൻസ് ചെയ്‍തത്.

ആ സിനിമക്ക് ശേഷം നിരവധി ഓഫറുകൾ വന്നു. പക്ഷേ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ഇല്ലാരുന്നു. ഐറ്റം നമ്പറാണ്‌ വന്നത്. ഐറ്റം ഡാൻസുകൾ ചെയ്യുന്നത് കൊണ്ട് അർത്ഥമില്ല. അജയ് ദേവ്ഗൺ നായകനാകുന്ന മൈദാനിൽ നായികയായി എത്തുന്നത് പ്രിയാമണിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ് ഇപ്പോൾ.

CATEGORIES
TAGS