‘ഏഴാം കടലിന് അപ്പുറമുള്ള ആരെയോ കാത്തുനിൽക്കുകയാണോ..?’ – നടി സരയുവിന്റെ ഫോട്ടോഷൂട്ട് വൈറൽ

‘ഏഴാം കടലിന് അപ്പുറമുള്ള ആരെയോ കാത്തുനിൽക്കുകയാണോ..?’ – നടി സരയുവിന്റെ ഫോട്ടോഷൂട്ട് വൈറൽ

സിനിമ സീരിയൽ രംഗത്ത് സജീവമായി തുടരുന്ന ഒരു താരമാണ് നടി സരയു മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വരുന്നതെങ്കിലും സരയുവിന്റെ നായികായിട്ടുള്ള പ്രവേശനം രമേശ് പിഷാരടി ആദ്യമായി നായകനായ ചിത്രമായ കപ്പൽ മുതലാളിയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളിൽ സരയു അഭിനയിച്ചു.

അഭിനയത്തിന് പുറമേ ഒരുപാട് റിയാലിറ്റി ഷോകളിലും താരം അവതാരകയായി തിളങ്ങിയിട്ടുണ്ട്. വിവാഹിതയായ സരയു വിവാഹതിന് ശേഷവും അഭിനയം തുടരുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സരയു മോഹൻ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുകയാണ്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോർജ് കുട്ടിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇതിന് മുമ്പും ജോർജ് കുട്ടി എടുത്ത നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിലൊന്നായിരുന്നു അടുത്തിടെയുള്ള നടി സ്വാസികയുടെ ഫോട്ടോഷൂട്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ സരയുവിന്റെയും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നത്.

‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം..’ എന്ന ക്യാപ്ഷനോടെയാണ് സരയു ഫോട്ടോസ് പങ്കുവച്ചത്. ഏഴാം കടലിന് അപ്പുറമുള്ള ആരെയോ കാത്തുനിൽക്കുകയാണോ എന്ന് ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്. പച്ച കളർ പട്ടുസാരിയാണ് ഈ കടൽ തീരം ഫോട്ടോഷൂട്ടാനായി സരയു ധരിച്ചിരിക്കുന്നത്. സാരിയിൽ ഇതിനും മുമ്പ് കിടിലം ഫോട്ടോഷൂട്ടുകൾ താരം ചെയ്‌തിട്ടുണ്ട്‌.

ചേകവർ, ജനപ്രിയൻ, ഹസ്ബൻഡ്‌സ് ഇൻ ഗോവ, ഹീറോ, സാൾട് മംഗോ ട്രീ, ആകാശമിട്ടായി തുടങ്ങീ നിരവധി സിനിമകളിൽ സരയു അഭിനയിച്ചിട്ടുണ്ട്. വേളാങ്കണി മാതാവ്, മനഃപൊരുത്തം, ഈറൻ നിലാവ്, എന്റെ മാതാവ് തുടങ്ങിയ സീരിയലിലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സരയു അടുത്തിടെ അഭിനയിച്ച ഷകീല എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS