‘എന്തൊരു നോട്ടമാണിത്..’ – നടി ഐമ റോസ്മിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘എന്തൊരു നോട്ടമാണിത്..’ – നടി ഐമ റോസ്മിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയപ്പെട്ട പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായ വീക്കെൻഡ് ബ്ലോക്കബ്സ്റ്റർസിന്റെ ഫൗണ്ടർ സോഫിയ പോളിന്റെ മരുമകളും നടിയുമായ ഐമ റോസ്മിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു.

ദൂരം എന്ന സിനിമയിലൂടെ ഐമ അഭിനയരംഗത്തേക്ക് വരുന്നത്. ക്ലാസിക്കൽ ഡാൻസ് പഠിച്ച താരമാണ് പഠിച്ചതും വളർന്നതും ദുബൈയിലാണ്. പ്രൊഡ്യൂസർ സോഫിയ പോളിന്റെ മകൻ കേവിനുമായി വിവാഹിതയായ ശേഷം ഇരുവരും അവിടെ താമസിച്ചുവരികയാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

പിന്നീട് സോഫിയ പോൾ നിർമ്മിച്ച മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രതിൽ അദ്ദേഹത്തിന്റെ മകളുടെ കഥാപാത്രം അഭിനയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. അതിന്റെ ലൊക്കേഷനിൽ വച്ചാണ് കേവിനായി പരിചയത്തിൽ ആവുന്നത് പിന്നീട് അത് വിവാഹത്തിൽ എത്തിച്ചേർന്നതും.

വിവാഹം കഴിഞ്ഞെങ്കിലും താരത്തിന് പുതിയ വിശേഷങ്ങളും ഫോട്ടോസും ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്. മാസ്ക് വച്ച താരത്തിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നായികയായി തിരിച്ചുവരുമോയെന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. ഭർത്താവ് കെവിൻ പകർത്തിയ ചിത്രങ്ങളാണ് ഐമ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

മുന്തിരിവള്ളികൾക്ക് ശേഷം പടയോട്ടം എന്ന ബിജു മേനോൻ നായകനായ ചിത്രത്തിൽ മാത്രമാണ് ഐമ അഭിനയിച്ചത്. അടുത്തിടെ ഐമയും സഹോദരിമാരും ചേർന്ന് ചുവടുവച്ച ഒരു നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച് ഒരുപാട് ആളുകൾ കണ്ടിരുന്നു. എന്തായാലും ഐമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS