‘എന്തുകൊണ്ട് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയെ കല്യാണം കഴിച്ചു..’ – മറുപടി കൊടുത്ത് നടൻ ചെമ്പൻ വിനോദ്

‘എന്തുകൊണ്ട് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയെ കല്യാണം കഴിച്ചു..’ – മറുപടി കൊടുത്ത് നടൻ ചെമ്പൻ വിനോദ്

നായകൻ എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടൻ ചെമ്പൻ വിനോദ് ജോസ്. സിനിമയിലേക്ക് വൈകി വന്ന വസന്തം എന്നുതന്നെ പറയാം അദ്ദേഹത്തെ കുറിച്ച്. അടുത്തിടെ താരത്തെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ കൂടുതലായി വരാറുള്ളത്. ചെമ്പന്റെ രണ്ടാം വിവാഹം ഈ കൊറോണ കാലത്താണ് നടന്നിരുന്നത്.

സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹമോചിതനായത്. പിന്നീട് മറിയം തോമസ് എന്ന പെൺകുട്ടിയെ 2020 ഏപ്രിൽ 20ന് ചെമ്പൻ വിവാഹം കഴിച്ചു. ചെമ്പന്റെ രണ്ടാം വിവാഹശേഷം സമൂഹമാധ്യങ്ങളിൽ പലതരത്തിലുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും താരത്തിന് നേരിടേണ്ടി വന്നു. 25കാരിയായി മറിയത്തെ 44-ക്കാരനായ ചെമ്പൻ വിവാഹം ചെയ്തതായിരുന്നു പലരുടെയും വിഷയം.

അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. വിവാഹം കഴിക്കുന്ന സ്ത്രീയും പുരുഷനും ഇത്ര പ്രായവ്യത്യസം ഉണ്ടായിരിക്കണമെന്ന് വല്ല നിയമവുമുണ്ടോ?? 25 വയസ്സുള്ള പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലായെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ..? വെറുമൊരു പൈങ്കിളി പ്രണയം അല്ലായിരുന്നു ഞങ്ങളുടേത്.

സൗഹൃദം പിന്നീട് എപ്പോഴോ പ്രണയമായി മാറി. പരസ്പരം വിട്ടുപോകില്ലായെന്ന് മനസ്സിലായപ്പോൾ വിവാഹിതാരായി. കല്യാണം കഴിഞ്ഞ ശേഷമാണ് ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്നുള്ള വിഷയം ഉണ്ടായത്. ഇപ്പോഴും അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നു. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടുവെന്നതാണ് സത്യം.

എന്റെ വീട്ടിൽ ആരോ അവൻ ഇത്രയും ചെറിയ കുട്ടിയെ ആണോ കല്യാണം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ അപ്പനും അമ്മയും പറഞ്ഞത് ഇങ്ങനെയാണ്.. ‘എത്ര കാലം അവൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കും.. ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു. അവർ ജീവിക്കട്ടെ.. സമൂഹത്തെ തൃപ്തിപ്പെടുത്താതെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റുമെന്നും ചെമ്പൻ പറഞ്ഞു.

CATEGORIES
TAGS