ഇൻസ്റ്റഗ്രാമിലിരുന്നു സമയം കളയാൻ താത്പര്യമില്ല..!! ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അഹാന

ഇൻസ്റ്റഗ്രാമിലിരുന്നു സമയം കളയാൻ താത്പര്യമില്ല..!! ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അഹാന

സിനിമാ ജീവിതത്തെ മാറ്റി നിര്‍ത്തിയാല്‍ നടി അഹാന വളരെ സിമ്പിള്‍ ആയി ഒരു പെണ്‍കുട്ടിയാണ്. സ്വപ്നങ്ങളും ജീവിതത്തോടും കൃത്യമായി ബോധ്യമുള്ള അഹാന ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.

ഇപ്പോഴിതാ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വപ്നങ്ങളെക്കുറിച്ച് താരം തുറന്നു പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആണ് താന്‍, പക്ഷേ തനിക്ക് ലൈക്കുകളുടെ എണ്ണം കൂട്ടുന്നതിനോ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് സമയം കൊല്ലുന്നതിനോ ആഗ്രഹം ഇല്ലെന്നും നമ്മുടെ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നത് സോഷ്യല്‍ മീഡിയ അല്ലെന്നും താരം പറയുന്നു.

ജീവിതാനുഭവങ്ങള്‍ കൊണ്ടേ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ആവുകയുള്ളു, നമ്മുടെ കണ്‍മുന്നില്‍ കാണുന്നത് മാത്രമല്ല ജീവിതം ഇതിനുമൊക്കെ അപ്പുറത്തേക്ക് ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകുമെന്നും സന്തോഷവും സമാധാനവും ആണ് നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനം. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇറങ്ങിപ്പോകുന്നത് അംഗീകരിക്കാനാവില്ല എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

CATEGORIES
TAGS

COMMENTS