ഇനി ബാലതാരമെന്ന് വിളിക്കണ്ട..!! കിടിലൻ മേക്കോവറിൽ ദൃശ്യം ഫെയിം എസ്തർ അനിൽ

ഇനി ബാലതാരമെന്ന് വിളിക്കണ്ട..!! കിടിലൻ മേക്കോവറിൽ ദൃശ്യം ഫെയിം എസ്തർ അനിൽ

ദൃശ്യം സിനിമയിലൂടെ മോഹന്‍ലാലിന്റെ മകളായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ ബാല താരമാണ് എസ്‌തെര്‍. എന്നാലിപ്പോള്‍ ബാലതാരം എന്ന ലേബല്‍ മാറ്റിയെടുത്ത് കിടിലന്‍ മേക്കവറില്‍ താരം തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ എസ്തര്‍ തന്നെയാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.മഞ്ഞ കളര്‍ സാരിയില്‍ അല്‍പം മോഡേണ്‍ ലുക്കിലാണ് താരം തിളങ്ങിയിരിക്കുന്നത്.

താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി എന്‍. കരുണിന്റെ ഓള് ആണ്. ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായാണ് എത്തിയത്. ചിത്രം വളരെ അധികം നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ് എസ്തറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

മലയാളത്തിന് പുറമെ അന്യ ഭാഷകളിലും എസ്തര്‍ തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. താരത്തിന്റെ അനിയനും മലയാള സിനിമയില്‍ സജീവമാണ്. നല്ലവന്‍ എന്ന സിനിമയിലൂടെ നടി മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചാണ് എസ്തര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് അങ്ങോട്ട് കോക്ക്‌ടെയില്‍, ആഗസ്റ്റ് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

CATEGORIES
TAGS

COMMENTS