ഇതാണ് ഞങ്ങളുടെ പൊന്നുമോൾ വസുധ ലക്ഷ്മി..!! സന്തോഷവാർത്ത പങ്കുവച്ച് കൃഷ്ണ ശങ്കർ

ഇതാണ് ഞങ്ങളുടെ പൊന്നുമോൾ വസുധ ലക്ഷ്മി..!! സന്തോഷവാർത്ത പങ്കുവച്ച് കൃഷ്ണ ശങ്കർ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവില്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തിയ പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കൃഷ്ണ ശങ്കര്‍. ആ ഒരൊറ്റ ചിത്രം കൊണ്ട് താരത്തിന് കൈനിറയെ ചിത്രങ്ങളാണ് ലഭിച്ചത്. ജോര്‍ജിന്റെ കൂട്ടുകാരനായവന്ന കോയ എന്ന കഥാപാത്രത്തെ അത്രപെട്ടനൊന്നും മലയാളികള്‍ക്ക് മറക്കാനാകുന്നതല്ലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും സുഹത്തുമായ ഷറഫുദീന്‍. മകളുടെ പേരിടല്‍ ചടങ്ങിനിടെയില്‍ നിന്നെടുത്ത ചിത്രമാണ് പങ്കുവച്ചത്. മകള്‍ക്ക് വസുധ ലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. താരത്തിന്റെ കുടുംബസമേതമുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ ശങ്കര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വളരെ ചെറിയൊരു വേഷത്തിലായിരുന്നു അഭിനയിച്ചത്. പിന്നീട് നിവിന്‍ നായകനായി എത്തിയ അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലൂടെയാണ് മികച്ച ഒരു വേഷം താരത്തിന് ലഭിക്കുന്നത്.

പിന്നീട് ലോ പോയിന്റ്, ഭയ്യ ഭയ്യ, തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പക്ഷെ പ്രേമത്തിലൂടെയാണ് താരത്തിന് വലിയൊരു ബ്രേക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച അള്ള് രാമേന്ദ്രനിലും പ്രധാനവേഷം താരം ചെയ്തിരുന്നു. അള്ള് രാമേന്ദ്രനാണ് ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രവും.

CATEGORIES
TAGS

COMMENTS