‘ഇടിച്ച കാറിനെ പിന്തുടർന്ന് പോയി മിറർ തല്ലിപൊട്ടിച്ചു..’ – വെളിപ്പെടുത്തി നടി വാണി വിശ്വനാഥ്..!!

‘ഇടിച്ച കാറിനെ പിന്തുടർന്ന് പോയി മിറർ തല്ലിപൊട്ടിച്ചു..’ – വെളിപ്പെടുത്തി നടി വാണി വിശ്വനാഥ്..!!

മലയാളികളുടെ സ്വന്തം ആക്ഷൻ ക്വീൻ എന്ന വിശേഷിപ്പിക്കുന്ന താരമാണ് നടി വാണി വിശ്വനാഥ്. തെന്നിന്ത്യൻ സിനിമ മേഖലയിൽ എല്ലാ ഭാഷകളിൽ അഭിനയിച്ച നടി കൂടിയാണ് വാണി വിശ്വനാഥ്. നടൻ ബാബുരാജാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയത്തേക്കാൾ താരം കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധകൊടുത്തു.

വിവാഹശേഷവും താരം കുറച്ച് സിനിമകളിൽ അഭിനയിച്ചിരുന്നു. 2002-ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ആർച്ച, അധ്രി എന്നീ പേരിൽ രണ്ട് മക്കളുണ്ട്. 1987-ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഒരുകാലത്ത് ബാബു ആന്റണി ചെയ്ത പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ, മലയാളത്തിൽ നടിമാരിൽ വാണി വിശ്വനാഥ് ഉണ്ടായിരുന്നു.

ഒരു അഭിമുഖത്തിൽ താരം ജീവിതത്തിലും ഇത്തരം സംഘടന രംഗങ്ങൾ ചെയ്യണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരിക്കൽ മദ്രാസിൽ വച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സമയത്ത് തിരികെ വീട്ടിലേക്ക് വരുന്ന സമയത്ത് ഒരു കാർ എതിരെ വരികയും അതിന്റെ മിറർ തട്ടുകയും ചെയ്തു. വേദനിച്ച് നിന്ന് സമയത്ത് കാറിൽ ഇരുന്നവർ ചിരിക്കുകയായിരുന്നു.

വേദന കൊണ്ട് ചീത്ത വിളിച്ചപ്പോൾ അവർ അത് ഗൗനിക്കാതെ മുന്നോട്ടേക്ക് വണ്ടി എടുത്തു. എന്നാൽ ദൈവം തന്റെ കൂടെ ആയിരുന്നുവെന്ന് വാണി പറഞ്ഞു. മുമ്പിലേക്ക് കുറച്ച് പോയപ്പോൾ സിഗ്നൽ വീഴുകയും വണ്ടി നിർത്തേണ്ടി വരികയും ചെയ്തു. പിറകെ ചെന്ന് കൈയിൽ ഉണ്ടായിരുന്ന ഹോർലിക്‌സ് കുപ്പി വച്ച് അവരുടെ മിററിൽ അടിച്ചു. രണ്ടാമത്ത് ഒന്നുകൂടി അടിച്ചപ്പോൾ മിറർ പൊട്ടി.

അയാളുടെ കോളറിൽ പിടിച്ച് പുറത്തിറങ്ങി വരാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും റോഡിൽ ആളുകൂടുകയും അവർ ഇടപ്പെട്ട് ആ രംഗം ശാന്തമാക്കിയെന്നും വാണി വിവരിച്ചു. മാന്നാർ മത്തായി സ്‌പീക്കിങ് 2വിൽ ഒരു അഥിതി വേഷത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വാണിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS