‘ആ സിനിമ ഇറങ്ങിയ ശേഷം എനിക്ക് ലാൽ അങ്കിളിനെ കാണുന്നത് പേടിയായി..’ – തുറന്ന് പറഞ്ഞ് കല്യാണി

‘ആ സിനിമ ഇറങ്ങിയ ശേഷം എനിക്ക് ലാൽ അങ്കിളിനെ കാണുന്നത് പേടിയായി..’ – തുറന്ന് പറഞ്ഞ് കല്യാണി

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ മകളും നടിയുമായ കല്യാണി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്. സെലിബ്രിറ്റി ദമ്പതികളുടെ മകളായതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ താല്പര്യക്കാർ ഏറെ ആയിരുന്നു.

പ്രിയദർശന്റെയും നടി ലിസിയുടെയും മൂത്തമകളായ കല്യാണി തെലുഗ് ചിത്രമായ ഹലോയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. അഭിനയിക്കുന്നതിന് മുമ്പ് സിനിമയിൽ തന്നെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായും അസിറ്റന്റ് ആർട്ട് ഡയറക്ടറായുമൊക്ക ജോലി ചെയ്തിട്ടുണ്ട് കല്യാണി.

Actress Kalyani Priyadarshan Pictures @ Ranarangam Movie Pre Release

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ കല്യാണി കുറച്ച് നാൾ മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാലിൻറെ ഒരു ചിത്രം കണ്ട ശേഷം അദ്ദേഹത്തെ നേരിൽ കാണുമ്പോൾ പേടിയായിരുന്നുവെന്നാണ് കല്യാണി പറഞ്ഞത്.

‘ചിത്രം സിനിമ ഇറങ്ങിയപ്പോൾ ഞാൻ തീരെ കുഞ്ഞു കുട്ടിയായിരുന്നു. ആ സിനിമയിൽ ലാൽ അങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി അമ്മ കുത്തേറ്റ് മരിക്കുന്നുണ്ട്. ആ സീൻ കണ്ട ശേഷം ലാൽ അങ്കിൾ വീട്ടിൽ വരുമ്പോൾ എനിക്ക് പേടിയാണ്. അതിന് മുമ്പ് അങ്കിൾ വരുമ്പോൾ ഞാൻ അടുത്തേക്ക് ഓടി ചെല്ലുമായിരുന്നു.

എനിക്ക് എന്ത് പറ്റിയെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് എല്ലാവരും ഇത് സിനിമയാണ്, അഭിനയമാണ് എന്നൊക്കെ പറഞ്ഞ് എന്നെ മനസ്സിലാക്കി..’ കല്യാണി ഓർത്തെടുത്തു. ചിത്രലഹരി, രണരംഗം എന്നീ തെലുഗ് ചിത്രങ്ങളിലും ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ലോക്ക് വരികയും ഷൂട്ടിംഗ് നിർത്തുകയും ചെയ്തത്.

CATEGORIES
TAGS