‘ആ കാര്യത്തിൽ മഞ്ജു അന്നും ഇന്നും ഒരുപോലെയാണ്..’ – നടി മഞ്ജു വാര്യരെക്കുറിച്ച് സംവിധായകൻ കമൽ

‘ആ കാര്യത്തിൽ മഞ്ജു അന്നും ഇന്നും ഒരുപോലെയാണ്..’ – നടി മഞ്ജു വാര്യരെക്കുറിച്ച് സംവിധായകൻ കമൽ

നടൻ മോഹൻലാലിനെ പല സംവിധായകരും വിശേഷിപ്പിക്കുന്നത് സംവിധായകന്റെ നടൻ എന്നാണ്. സംവിധായകർ മനസ്സിൽ ചിന്തിക്കുന്ന കാര്യം അതിലേറെ ഭംഗിയായി ക്യാമറയ്ക്ക് മുമ്പിൽ ചെയ്യാൻ കഴിയുന്ന താരമാണ് മോഹൻലാൽ. ആ കാര്യത്തിൽ മോഹൻലാലിനെ പോലെ ഉള്ള ഒരു നായികയെ കുറിച്ച് കമൽ തുറന്നു പറഞ്ഞിരിക്കുകയാണ്.

കമൽ ജെ.ബി ജംഗ്ഷനിൽ വന്നപ്പോൾ ഉള്ള ഒരു വിഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നടി മഞ്ജു വാര്യരെയാണ് കമൽ അങ്ങനെ വിശേഷിപ്പിച്ചത്. മഞ്ജുവും കമലിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു. മഞ്ജു അന്നും ഇന്നും സംവിധായകന്റെ നടി ആയിരുന്നു.

Photo Credits – S Rajan

മോഹൻലാലിനെ കുറിച്ച് പറയുന്ന പോലെ ഏത് പാത്രത്തിലേക്ക് വെള്ളം ഒഴിക്കുന്നു അതിന്റെ ഷെയ്പ്പിലേക്ക് മോഹൻലാൽ ആകുന്നു. ഏത് സംവിധായകന്റെയും മഞ്ജുവിനെ കിട്ടിയാലും ഒരു ക്ലേ ആയി മഞ്ജുവിനെ മോൾഡ് ചെയ്യാൻ പറ്റും. അത് ദൈവീകമായിട്ടുള്ള ഒരു കഴിവാണ്.

പരിപാടിയിൽ സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിന് മഞ്ജു മറുപടി പറയുമ്പോൾ ആയിരുന്നു കമൽ മഞ്ജുവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. സെറ്റിൽ പണ്ട് കുസൃതി കാണിക്കുന്ന ഒരാളായിരുന്ന മഞ്ജു ഇന്ന് അതൊക്കെ മാറി കുറച്ച് പക്വത വന്നെന്നും കമൽ പറഞ്ഞു. പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ മഞ്ജു സ്ഥിരം പാടുന്ന പാട്ടിന് പകരം ‘പിന്നെയും പിന്നെയും ആരോ..’ എന്ന ഗാനവും ആലപിച്ചു.

CATEGORIES
TAGS