‘ആ കമന്റ് കേൾക്കുമ്പോൾ എന്റെ മുഖത്ത് ഒരു പുച്ഛചിരി വരും..’ – അമ്മയുടെ ജന്മദിനത്തിൽ ഗായത്രി അരുൺ

‘ആ കമന്റ് കേൾക്കുമ്പോൾ എന്റെ മുഖത്ത് ഒരു പുച്ഛചിരി വരും..’ – അമ്മയുടെ ജന്മദിനത്തിൽ ഗായത്രി അരുൺ

ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഗായത്രി അരുൺ. 5 വർഷത്തോളം ടെലിവിഷനിൽ രാത്രികളിൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ പടിപ്പുര വീടും ദീപ്തി ഐ.പി.എസും എത്തുമായിരുന്നു. സീരിയൽ അവസാനിച്ചിട്ട് രണ്ട് വർഷമായെങ്കിലും ഗായത്രി ഇപ്പോഴും അറിയപ്പെടുന്നത് ദീപ്തി ഐ.പി.എസ് എന്നാണ്.

അത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ ആ കഥാപാത്രത്തിന് സാധിച്ചു. സീരിയലിലെ ആ വേഷം മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ ഗായത്രിക്ക് സിനിമയിൽനിന്ന് വരെ അവസരങ്ങൾ തേടിയെത്തി. മമ്മൂട്ടിയോടൊന്നിച്ചുള്ള വണ്‍, അര്‍ജുന്‍ അശോകന്‍ സംവിധാനം ചെയ്യുന്ന മെമ്പര്‍ രമേശന്‍ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച റിലീസിന് കാത്തിരിക്കുകയാണ് താരം.

വണിന്റെ ടീസർ ഇറങ്ങിയപ്പോൾ ഗംഭീരഭിപ്രായമാണ് ലഭിച്ചത്. ഗായത്രിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൊറോണ പടർന്ന് തീയേറ്ററുകളിൽ അടച്ചതോടെ റിലീസ് മാറ്റിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ ജീവിതത്തിലെ മിക്ക സന്തോഷങ്ങളും ആഘോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അമ്മയുടെ ജന്മദിനത്തോടെ അനുബന്ധിച്ച് ഗായത്രി കുറിച്ച് വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ”അമ്മ, നിങ്ങളെ കണ്ടാൽ ചെറുപ്പകാരിയെ പോലെയുണ്ടല്ലോ..’ , ഈ കമന്റ് കേൾക്കുമ്പോ അമ്മയുടെ മുഖത്തു വിടർന്ന ഒരു ചിരിയും എന്റെ മുഖത്തു ഒരു പുച്ഛ ചിരിയും വരുന്നത്‌ ‌ തികച്ചും സ്വാഭാവികം.

എന്നാൽ ഞങ്ങൾ രണ്ടുപേരും അക്ഷരാർത്ഥത്തിൽ ആ അഭിപ്രായം ആസ്വദിക്കുന്നു, കാരണം ഞങ്ങൾക്ക് ഇടയിലുള്ള ബോണ്ടിംഗിന് ഒരു അമ്മ മകളുടെ ബന്ധത്തേക്കാൾ കൂടുതൽ നിറഭേദം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. എന്റെ ഏറ്റവും നല്ല സുഹൃത്തിന് എക്കാലത്തെയും സന്തോഷകരമായ ജന്മദിനം ആശംസാകിക്കുന്നു.ലൗ യു അമ്മ…’ – ഗായത്രി ഫോട്ടോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS