‘ആമിനക്കുട്ടി ആളാകെ മാറി പോയി..’ – സാരിയിൽ തിളങ്ങി നടി നന്ദന വർമ്മ – ഫോട്ടോസ് വൈറൽ

‘ആമിനക്കുട്ടി ആളാകെ മാറി പോയി..’ – സാരിയിൽ തിളങ്ങി നടി നന്ദന വർമ്മ – ഫോട്ടോസ് വൈറൽ

ഗപ്പി എന്ന ചിത്രത്തിലൂടെ നിരവധി പയ്യന്മാരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി നന്ദന വർമ്മ. ഗപ്പിയിൽ നന്ദന ചെയ്ത ആമിന എന്ന കഥാപാത്രം അത്രത്തോളം മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. സൺ‌ഡേ ഹോളിഡേ, ആകാശമിട്ടായി, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്.

നന്ദനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രണ്ടര ലക്ഷത്തിൽ അധികം ഫോളോവേർസുണ്ട്. താരം തന്റെ ഫോട്ടോസും വിശേഷങ്ങളും പങ്കുവെക്കുന്നത് കൂടുതൽ അതിലൂടെയാണ്. ടിക്ക് ടോക്കിൽ നന്ദന സജീവമാണ്. ടിക്ക് ടോക്കിലെ നന്ദനയുടെ വീഡിയോസിന് നിരവധി കാഴ്ചക്കാരുണ്ട്.

അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ലോക്ക് ഡൗണിൽ നന്ദന ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. സാരി ലുക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകർ കമന്റ് ഇടുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള സാരിയാണ് നന്ദന ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തത്.

താരങ്ങളുടെ ലോക്ക് ഡൗൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകർ വൈറൽ ആക്കാറുണ്ട്. കൂട്ടത്തിൽ അനുശ്രീയാണ്‌ കൂടുതൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്. നന്ദനക്ക് ടിക്ക് ടോക്കിൽ മൂന്നര ലക്ഷം ഫോളോവേർസ് ആണുള്ളത്. ഓസ്വിൻസ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS