‘ആനന്ദത്തിലെ മിണ്ടാപ്പൂച്ച ആളാകെ മാറി..’ – നടി അനാർക്കലി മരിക്കാരുടെ ഫോട്ടോഷൂട്ട് വൈറൽ

‘ആനന്ദത്തിലെ മിണ്ടാപ്പൂച്ച ആളാകെ മാറി..’ – നടി അനാർക്കലി മരിക്കാരുടെ ഫോട്ടോഷൂട്ട് വൈറൽ

ആനന്ദം എന്ന സിനിമയിലൂടെയുടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അനാർക്കലി മരിക്കാർ. ഗണേഷ് രാജിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച സിനിമ നിരവധി പുതുമുഖങ്ങൾ അഭിനയിച്ച സിനിമ കൂടിയാണ്. ആനന്ദത്തിലെ ദർശന എന്ന മിണ്ടാപൂച്ചയായ കഥാപാത്രമാണ് അനാർക്കലി ചെയ്തത്.

PC – Sachin Reeko Photos

അധികം ഡയലോഗുകൾ ഒന്നും തന്നെയില്ലായിരുന്നെങ്കിലും സിനിമയുടെ ആദ്യാവസാനം വരെ അനാർക്കലിയുണ്ടായിരുന്നു. ചിത്രത്തിലെ മറ്റു നായികമാരെക്കാൾ ആളുകൾ കൂടുതൽ ശ്രദ്ധിച്ചതും അനാർക്കലിയെ തന്നെയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അനാർക്കലിയെ തേടി വേഷങ്ങൾ എത്തി. വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു.

PC – Sachin Reeko Photos

ഉയരെയിൽ പാർവതിയുടെ കൂട്ടുകാരിയായി വേഷമിട്ട അനാർക്കലിക്ക് ഗംഭീരാഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പുതിയതായി അമല എന്ന സിനിമയിലെ കേന്ദ്രകഥാപാതമാണ് ഇപ്പോൾ അനാർക്കലി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയറാം നായകനായ മാർക്കോണി മത്തായിലും അനാർക്കലി ഒരു ഗസ്റ്റ് റോൾ ചെയ്‌തിട്ടുണ്ട്‌.

PC – Sachin Reeko Photos

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങളും വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം ചെയ്തയൊരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാണ്. സച്ചിൻ റീക്കോ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പ് സച്ചിൻ ചെയ്‌തിട്ടുണ്ട്‌.

PC – Sachin Reeko Photos

‘സച്ചിൻ റീക്കോ ഫോട്ടോസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സച്ചിൻ എടുത്ത നിരവധി സെലിബ്രിറ്റി ഫോട്ടോസ് കാണാൻ സാധിക്കും. മോഡേൺ ഡ്രെസ്സുകൾ അണിഞ്ഞുള്ള ഫോട്ടോസാണ് അഞ്ജലിയുടേത്. നിരവധി നല്ല കമന്റുകൾ അനാർക്കലിയുടെ ആരാധകർ ഇട്ടിട്ടുണ്ട്. കറുത്ത കൂളിംഗ് ഗ്ലാസ് വച്ചുള്ള ഫോട്ടോസാണ് കൂട്ടത്തിൽ ഏറെ പ്രശംസ നേടിയിട്ടുള്ളത്.

CATEGORIES
TAGS