‘ആഡംബര കാറായ റോൾസ് റോയ്സിന് മുമ്പിൽ ചുവടുവച്ച് നടി സൗമ്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

‘ആഡംബര കാറായ റോൾസ് റോയ്സിന് മുമ്പിൽ ചുവടുവച്ച് നടി സൗമ്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

‘വണ്ണാത്തീ പുള്ളിനു ദൂരെ..’ എന്ന സൂപ്പർഹിറ്റ് ആൽബം സോങ്ങിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സൗമ്യ മേനോൻ. 2007-ൽ പുറത്തിറങ്ങിയ മിഴിനീർ എന്ന ആൽബത്തിലെ പാട്ടായിരുന്നു അത്. പാട്ട് ഹിറ്റായതോടെ അതിൽ അഭിനയിച്ച സൗമ്യക്ക് ആരാധകരുമുണ്ടായി. ആ പാട്ടിലെ ഓരോ വരിയും മലയാളികൾക്ക് ഇന്നും കാണാപ്പാഠമാണ്.

ചാനലുകളിൽ നിന്ന് അവതാരകയായി ക്ഷണം വരികയും അവതാരകയായി തിളങ്ങുകയും ചെയ്തു. സിനിമയിൽ നായികയായി തിളങ്ങുമെന്ന് പ്രതീക്ഷയോട് കാത്തിരുന്ന ആരാധകർ പക്ഷേ താരത്തെ സിനിമയിൽ കണ്ടില്ല. ഏഴ് വർഷങ്ങൾക്ക് അപ്പുറം 2018-ൽ സൗമ്യ ആദ്യമായി സിനിമയിൽ അഭിനയിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിൽ സജീവമായി തുടരുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ പോസ്റ്റുകൾ ഇടാറുള്ള ഒരു നായികനടിയാണ് സൗമ്യ. ഇപ്പോഴിതാ തന്റെ പുത്തൻ പുത്തൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. റോൾസ് റോയ്‌സ് കാറിന് മുമ്പിൽ അതിഗംഭീര ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഫോട്ടോസിന് താഴെ നടിമാരായ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ തുടങ്ങിയവർ നല്ലതെന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. ‘അമ്പോ സീൻ..’ എന്നായിരുന്നു മാനസ രാധാകൃഷ്ണൻ ഫോട്ടോയ്‍ക്ക് നൽകിയ കമന്റ്. മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരത്തിൽ അധികം ലൈക്കുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. ആഡംബര കാറുകളിൽ ഒന്നായ റോൾസ് റോയ്സിന് മുമ്പിൽ സാരി ധരിച്ചുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.

മാർഗംകളി, നീയും ഞാനും, ചിൽഡ്രൻസ് പാർക്ക്, ഫാൻസി ഡ്രസ്സ് തുടങ്ങിയ സിനിമകളിൽ നായികയായി ഈ ചുരുങ്ങിയ കാലയളവിൽ താരം അഭിനയിച്ചിട്ടുണ്ട്. കിനാവല്ലി എന്ന പുതുമുഖങ്ങൾ കേന്ദ്രകഥാപത്രങ്ങളായി എത്തിയ സിനിമയിലാണ് സൗമ്യയും ആദ്യമായി അഭിനയിക്കുന്നത്. ദുബായിൽ ഏഴ് വർഷത്തോളം ഒരു കമ്പനിയിൽ എച്ച്.ആർ ആയിട്ട് ജോലി ചെയ്തിരുന്നു സൗമ്യ.

CATEGORIES
TAGS