‘അവൾ കഥയോ കത്തോ എഴുതുകയാണ്..?’ – ഒരു കഥയെഴുത്ത് ഫോട്ടോഷൂട്ടുമായി നടി അമല പോൾ

‘അവൾ കഥയോ കത്തോ എഴുതുകയാണ്..?’ – ഒരു കഥയെഴുത്ത് ഫോട്ടോഷൂട്ടുമായി നടി അമല പോൾ

മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങി തെന്നിന്ത്യൻ സിനിമ മേഖലകളിൽ എല്ലാം തിളങ്ങിയ താരമാണ് നടി അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലാണ് അമല പോൾ ആദ്യമായി അഭിനയിക്കുന്നത്. ശ്രദ്ധേയ വേഷം അല്ലായിരുന്നെങ്കിൽ കൂടിയും അതിലെ നായികാ താരത്തെക്കാൾ തിരക്കുള്ള നടിയായി പിന്നീട് അമല മാറിയിരുന്നു.

കൊച്ചി ആലുവയിൽ ജനിച്ചുവളർന്ന താരം സിനിമയിൽ എത്തുന്നത് ലാൽജോസ് അമലയുടെ മോഡലിംഗ് ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ്. 2009-ലായിരുന്നു ആദ്യ സിനിമയുടെ റിലീസ്. തൊട്ടടുത്ത വർഷം തമിഴ് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി അമല പോൾ മൈന എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ.

പിന്നീട് മലയാളം, തമിഴ് ഭാഷകളിൽ മാറി-മാറി അഭിനയിച്ചു താരം. റൺ ബേബി റൺ, വേട്ടൈ, ഒരു ഇന്ത്യൻ പ്രണയകഥ, വേലയില്ല പട്ടത്താരി, മിലി, അമ്മ കണക്ക്, രാത്സസൻ, ആടൈ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. മലയാളം, തമിഴ് ഭാഷകൾക്ക് പുറമേ തെലുഗ്, കന്നഡ സിനിമകളിലും അമല അഭിനയിച്ചിട്ടുണ്ട്.

ചുരുങ്ങിയ കാലയളവിൽ ഒരുപിടി നല്ല കഥാപത്രങ്ങൾ അഭിനയിക്കാൻ അമല പോൾ എന്ന നടിക്ക് സാധിച്ചു. ഈ വർഷവും കൈനിറയെ സിനിമകളുള്ള അമല, ചില സിനിമകൾ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്. ലോക്ക് ഡൗൺ കാലമായ ഇപ്പോൾ കേരളത്തിൽ, നാട്ടിലാണ് അമലയുളളത്. ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഫോട്ടോസ് താരം ആരാധകർക്കൊപ്പം ഷെയർ ചെയ്യാറുണ്ട്.

ഇപ്പോളിതാ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അമല പോസ്റ്റ് ചെയ്തിരിക്കുകയാണ്. മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു ലക്ഷത്തിൽ അധികം ലൈകുകളാണ് ചിത്രങ്ങൾ വാരികൂട്ടിയത്. മോഡേൺ ലുക്കിൽ അല്പം ഹോട്ടയായിട്ടാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘വലുതും വന്യവുമായ സ്വപ്നം: ഒരു ഫോട്ടോ സ്റ്റോറി!’ എന്ന ക്യാപ്ഷനോടെയാണ് അമല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വൈഷ്ണവ് ബി.എസാണ് മനോഹരമായ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. കഥ എഴുതുന്നതായോ കത്ത് എഴുതുന്നതായോ തീമാണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിരിക്കുന്നത്. പഴയ കറക്കി വിളിക്കുന്ന ഫോണും താരത്തിന് അരികിലായി വെച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് എല്ലാം മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS