‘അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്..’ – തടി വെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി അനു സിത്താര

‘അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്..’ – തടി വെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി അനു സിത്താര

താരജാഡകൾ ഒന്നും തന്നെ ഇല്ലാത്ത അഭിനയത്രിയാണ് നടി അനുസിത്താര. നിരവധി മലയാള സിനിമകൾ നായികയായി ചുരുങ്ങി കാലയളവിൽ അഭിനയിച്ച താരം ഒരുപാട് ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. ആദ്യ സിനിമകൾ കഴിഞ്ഞപ്പോൾ തന്നെ താരം തന്റെ കാമുകനും ഫാഷൻ ഫോട്ടോഗ്രാഫറുമായ വിഷ്ണുവിനെ വിവാഹം ചെയ്തിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രണയത്തിലായ ഇരുവരും വിവാഹത്തിന് ശേഷവും അഭിനയം തുടരാൻ തീരുമാനിക്കുക ആയിരുന്നു. കടുത്ത മമ്മൂട്ടി ആരാധിക കൂടിയാണ് അനുസിത്താര. മമ്മൂക്കയോടൊപ്പം 3-4 സിനിമകളിൽ അനു അഭിനയിക്കുകയും ചെയ്തു. ഒരു വീട്ടമ്മ ആയി കഴിയേണ്ടിയിരുന്ന തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ഭർത്താവ് വിഷ്ണുവാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ആരാധകർ നിരന്തരം ചോദിച്ച ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. തടി കുറച്ചൂടേയെന്ന് ഒരുപാട് പേർ അനുവിനോട് ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റായി ചോദിക്കാറുണ്ട്. എന്നാൽ അത്ര തടിയൊന്നും അനുവിനില്ല എന്നതാണ് സത്യം.

‘ഭക്ഷണം കഴിക്കാൻ ഒരുപാട് ഇഷ്ടമാണ്. അത് കുറയ്ക്കാൻ തനിക്ക് കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെ തടിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കാൻ തയ്യാറാണ്. ഒരു ആഴ്ച്ച ശ്രമിച്ചാൽ തന്നെ കൊണ്ട് അത് പറ്റും. അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയും ആണ് ഏറ്റവും ഇഷ്ടമെന്ന് താരം പറഞ്ഞു.

CATEGORIES
TAGS