അമല ഇനി പ്രഭുവിന് സ്വന്തം..!! നടി അമല ഗിരീശൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം

അമല ഇനി പ്രഭുവിന് സ്വന്തം..!! നടി അമല ഗിരീശൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം

സീ കേരളം ചാനലിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി അമല ഗിരീശൻ. അമല എന്ന പേരിനേക്കാൾ ചെമ്പരത്തിയിലെ കല്യാണി എന്നുപറഞ്ഞാൽ മാത്രമേ പ്രേക്ഷകർക്ക് മനസ്സിലാവൂ. സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്.

ബിടെക് പൂര്‍ത്തിയാക്കിയ അമല അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് താരം സീരിയലില്‍ അഭിനയിക്കുന്നത്. ചെമ്പരത്തി സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും അതിലേക്ക് സെലക്ട് ആവുകയുമായിരുന്നുവെന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ചെമ്പരത്തി സീരിയലിലെ കല്യാണിയുടെ വിവാഹം കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ കാണാൻ ഇടയായത്. സീരിയൽ മേഖലയിൽ ക്യാമറമാനായി ജോലി ചെയ്യുന്ന പ്രഭുവാണ് അമലയെ വിവാഹം ചെയ്തത്. തമിഴ് നാട് സ്വദേശിയാണെങ്കിലും പ്രഭു നന്നായി മലയാളം സംസാരിക്കുന്ന ആളാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ലോക്ക് ഡൗൺ ആയതിനാൽ തന്നെ അധികം ആരും തന്നെ വിവാഹത്തിൽ പങ്കെടുത്തില്ല. ഇരുവരുടെയും വീട്ടുകാരെ സാക്ഷിയാക്കിയാണ് പ്രഭു അമലയുടെ കഴുത്തിൽ താലിചാർത്തിയത്. വിവാഹം കഴിഞ്ഞെങ്കിലും താരം അഭിനയം തുടരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോഴിക്കോട് സ്വദേശിനിയാണ് അമല എങ്കിലും കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്.

എന്തായാലും അമലയുടെ വിവാഹവാർത്ത അറിഞ്ഞ് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട്. നീർമാതളം, സൗഭാഗ്യവതി, കാട്ടുകുരങ്ങ് തുടങ്ങിയ സീരിയലുകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അമലയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

CATEGORIES
TAGS