‘അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുവേണോ ഫേമസാകാൻ..? – പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകി തെസ്നി ഖാൻ

‘അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുവേണോ ഫേമസാകാൻ..? – പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകി തെസ്നി ഖാൻ

സിനിമയിലായാലും സ്റ്റേജ് ഷോകളിലായാലും തന്റെ വ്യത്യസ്തമായ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ താരമാണ് നടി തെസ്‌നി ഖാൻ. അച്ഛന്റെ കൂടെ സ്റ്റേജുകളിൽ സഹായി എന്ന നിലയിൽ പല മാജിക്‌ ഷോകളിൽ ആദ്യകാലങ്ങളിൽ താരം പങ്കെടുത്തിരുന്നു. തെസ്‌നിയുടെ അച്ഛൻ അലിഖാൻ ഒരു പ്രശസ്ത മജീഷ്യൻ ആയിരുന്നു.

1988-ൽ ഡെയ്‌സി എന്ന സിനിമയിലൂടെയാണ് തെസ്ന അഭിനയരംഗത്ത്‌ എത്തുന്നത്‌. പിന്നീട്‌ ചെറുതും വലുതുമായി നൂറുകണക്കിന്‌ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കൈയടക്കം തെസ്നിഖാനുണ്ട്. എന്നാൽ മിക്ക സിനിമകളിലും ചെറിയ കഥാപാത്രങ്ങളായിരുന്നു അവയെല്ലാം. പിന്നീടാണ് താരം ഹാസ്യറോളുകളിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങിയത്.

ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ കാണികളിൽ ഒരാളായ പെൺകുട്ടി ചോദിച്ച ചോദ്യത്തിന് തെസ്നി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്ന ചിത്രത്തിൽ തെസ്നി കന്യക മേനോൻ എന്നെയൊരു കഥാപാത്രം ചെയ്‌തിരുന്നു.

ആ മൂവിയിൽ അ.ശ്ലീല ചൊവ്വയുള്ള ഡയലോഗ് ആയിരുന്നല്ലോ, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്‌തിട്ട്‌ വേണമോ ഫേമസാകാൻ എന്ന പെൺകുട്ടി ചോദിച്ചു. ‘ഞാൻ ആ സിനിമയിൽ അ.ശ്ലീലം പറയുന്നില്ലല്ലോ.. പടം കണ്ടിട്ടില്ലേ?? ഞാൻ സാധാരണ സംസാരിക്കുന്നതുപോലെ തന്നെയാണ് അതിലും പറഞ്ഞിരിക്കുന്നത്. പിന്നെ എല്ലാവരും സംസാരിക്കുന്ന കാര്യങ്ങളാണ് അതിലും പറഞ്ഞിട്ടുള്ളത്. ഡിസെന്റായി പെരുമാറുന്ന പലരും 10 പേരുകൂടിയിരിക്കുമ്പോൾ ഇങ്ങനെയാണ് പെരുമാറുന്നത്.

ഒരുപാട് ആർട്ടിസ്റ്റുകൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്‌തിട്ടുണ്ട്‌. നമ്മൾ ഒരുപാട് എക്സ്പോസ് ചെയ്‌താൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല.. അങ്ങനെ ആ പടത്തിൽ ചെയ്തിട്ടില്ല.. അതൊരു ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ചെയ്‌തിരിക്കുന്നത്‌. എന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അതിൽ കാണുന്നുണ്ടോ?? – തെസ്നി തിരിച്ചു അതെ നാണയത്തിൽ മറുപടി കൊടുത്തു.

CATEGORIES
TAGS