‘കലക്കൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി വാമിഖ ഗാബി..’ – പഞ്ചാബി നായികയുടെ ചിത്രങ്ങൾ വൈറൽ

‘കലക്കൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി വാമിഖ ഗാബി..’ – പഞ്ചാബി നായികയുടെ ചിത്രങ്ങൾ വൈറൽ

‘ഗോദ’ എന്നാ ചിത്രത്തിലൂടെ മലയാളികൾ സുപരിചിതയായ പഞ്ചാബി സുന്ദരിയാണ് നടി വാമിഖ ഗാബി. ബോളിവുഡ് ചിത്രമായ ‘ജബ് വി മെറ്റ്’ലൂടെ അഭിനയരംഗത്തേക്ക് വന്ന വാമിഖ പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം, തെലുഗ് ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പഞ്ചാബിൽ ജനിച്ച വാമിഖ കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് പഞ്ചാബി സിനിമയിലാണ്.

ടോവിനോ ചിത്രമായ ഗോദയിൽ നായികയായി വന്നതോടെ കേരളത്തിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കുകയും ചെയ്തു വാമിഖ. മലയാളത്തിൽ ആദ്യമായിരുന്നെങ്കിൽ കൂടിയും ഗംഭീരപ്രകടനമാണ് വാമിഖ കാഴ്ചവെച്ചത്. പിന്നീട് പൃഥ്‌വിരാജ് ചിത്രമായ 9-ൽ അഭിനയിക്കുകയും മലയാളത്തിലെ തന്നെ ഒരു മ്യൂസിക് ആൽബത്തിലും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌ താരം.

സമൂഹമാധ്യമങ്ങളിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോസും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ബോളിവുഡ് ഭാഷകളിൽ അഭിനയിച്ചതുകൊണ്ട് തന്നെ ഗ്ലാമറസ് ഫോട്ടോസ് താരം തന്റെ പേർസണൽ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യും. ഈ കഴിഞ്ഞ ദിവസം നീലസാരീയുടുത്തുളള താരത്തിന്റെ ഫോട്ടോസ് ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ ക്രീം ഷോർട്സും ഫുൾസ്‌ലീവ്‌ ടോപ്പും ധരിച്ചുള്ള വാമിഖയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിങ്ങളാണ് എന്റെ സ്വപ്ന പെൺകുട്ടിയെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു. എല്ലാ ഭാഷകളിലും അഭിനയിച്ചതുകൊണ്ട് തന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട്.

CATEGORIES
TAGS