അച്ഛൻ ഇന്ന് വരുമോ? ഈ ലോക്ക് ഡൗൺ എന്ന് തീരും?? – പൃഥ്വിയുടെ മകൾ അല്ലിയുടെ നിഷ്‌കളങ്കമായ ചോദ്യം

അച്ഛൻ ഇന്ന് വരുമോ? ഈ ലോക്ക് ഡൗൺ എന്ന് തീരും?? – പൃഥ്വിയുടെ മകൾ അല്ലിയുടെ നിഷ്‌കളങ്കമായ ചോദ്യം

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ പൃഥ്വിരാജ് കഴിഞ്ഞ 3 മാസമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ജോർദാനിലാണ്. ഷൂട്ടിംഗ് തുടങ്ങി ഒരു മാസം ആയപ്പോഴേക്കും കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് പോവുകയും ചെയ്‌തു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് പൃഥ്വിയും സംഘവും ജോർദാനിലേക്ക് പോയത്.

ഇടയ്ക്ക് വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നിന്നുപോയിരുന്നു. എന്നാൽ പിന്നീട് പുനരാരംഭിച്ചു. ഇന്ത്യയിൽ ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ ഇവിടെ എല്ലാസിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്. പൃഥ്‌വിയുടെ സുഹൃത്തുക്കളും ചേട്ടനുമായുള്ള വീഡിയോ കോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Prithviraj Supriya Menon Alankrita Prithviraj new stills

ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ൻ തുടങ്ങിയ താരങ്ങളുമായി പൃഥ്വി വീഡിയോ കോളിൽ സംസാരിക്കുന്ന ഫോട്ടോ എല്ലാവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ തന്റെ പ്രിയതമനെ മിസ് ചെയ്യുന്ന കാര്യം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചിരിക്കുകയാണ്. പൃഥ്വിയുടെ മകൾ അല്ലി അച്ഛനെ കാത്തിരിക്കുന്ന കാര്യങ്ങളും സുപ്രിയ കുറിച്ചു.

‘എല്ലാ ദിവസം മകൾ എന്നോട് ചോദിക്കും ഈ ലോക്ക് ഡൗൺ തീർന്നോ?? ഡാഡാ ഇന്ന് വരുമോ?? അവളെ പോലെ ഞാനും ഇപ്പോൾ വീണ്ടും അവളുടെ ഡാഡായെ വീണ്ടും നേരിട്ട് കാണാൻ കാത്തിരിക്കുകയാണ്..’ സുപ്രിയ മകളുടെയും പൃഥ്വിയുടെയും ഒപ്പുമുള്ള ചിത്രത്തിന് കൂടെ കുറിച്ചു. ആടുജീവിതത്തിന് വേണ്ടി പൃഥ്വി 30 കിലോ ശരീരഭാരം കുറച്ചിരുന്നു.

CATEGORIES
TAGS