അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ വലിയ ഷോക്ക് തന്നു; ഇപ്പോഴാണ് ബന്ധം കൂടുതൽ ശക്തമായത്..!! കല്യാണി പ്രിയദർശൻ

അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ വലിയ ഷോക്ക് തന്നു; ഇപ്പോഴാണ് ബന്ധം കൂടുതൽ ശക്തമായത്..!! കല്യാണി പ്രിയദർശൻ

താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് കടന്നു വരുന്നത് പുതിയ കാര്യമല്ല. പക്ഷെ പലരും മുന്‍നിരയില്‍ എത്തുന്നത് വിരളമാണ്. ആദ്യസിനിമയിലെ പെര്‍ഫോമന്‍സ് കൊണ്ട് തെന്നിന്ത്യയില്‍ നിരവധി അവസരങ്ങള്‍ തേടിയെടുത്ത താരമാണ് കല്യാണി.

മലയാളത്തിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലും കല്യാണിയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍.

ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം കുടുംബത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. അച്ഛനും അമ്മയും വേര്‍പിരിയാന്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം ഷോക്കായി എന്നും പക്ഷെ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കിയിട്ടാണ് അവര്‍ തീരുമാനം എടുത്തത്.

നാലു പേരും ഇപ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ജീവിക്കുന്നത്. പണ്ട് മുതലെ സിനിമ ഇഷ്ടമായിരുന്നുവെന്നും കുട്ടികാലത്ത് അച്ഛന്റെ കൂടെ ലൊക്കേഷനില്‍ പോകുമായിരുന്നുവെന്നും അതുകൊണ്ട് സിനിമ തന്നെയാണ് പ്രൊഫഷന്‍ എന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് കല്യാണി അഭിമുഖത്തില്‍ പറഞ്ഞു.

CATEGORIES
TAGS

COMMENTS