അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി..!! സന്തോഷവാർത്ത പങ്കുവച്ച് മണികണ്ഡൻ

അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി..!! സന്തോഷവാർത്ത പങ്കുവച്ച് മണികണ്ഡൻ

കമ്മട്ടിപ്പാടം എന്ന സിനിമയിലില കയ്യടിക്കടാ.. എന്ന ഒരൊറ്റ ഡയലോഗ് മതി മണികണ്ഡന്‍ ആചാരിയെ പരിചയപ്പെടുത്താന്‍. ചിത്രത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച് നിരവധി കൈയ്യടി നേടിയ താരമാണ് മണികണ്ഡന്‍.

സിനിമയിലെത്തി ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിക്കിയപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത കൂടി അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ട്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇപ്പോള്‍ അദ്ദേഹം നിറവേറ്റിയിരിക്കുകയാണ്.

അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി. ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും നന്ദി പറയുന്നില്ലാ.. നന്ദിയോടെ ജീവിക്കാം. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. കയറി താമസത്തിന്റെ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖം ആണ്. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.

CATEGORIES
TAGS

COMMENTS